Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 18, 2026 4:39 pm

Menu

Published on May 31, 2015 at 3:56 pm

“സ്ത്രീകൾ ജീൻസ് ധരിക്കുന്നതാണ് ഭൂകമ്പത്തിന് കാരണം “- പാക് ജമാത്ത് ഉലമ നേതാവ്

women-wearing-jeans-are-reason-behind-earthquakes-jui-f-chief-maulana-fazlur-rehman

ഇസ്ലാമബാദ്: സ്ത്രീകൾ ജീൻസ് ധരിക്കുന്നതാണ് ഭൂകമ്പത്തിന് കാരണമെന്ന് പാക് ജമാത്ത് ഉലമ-ഇ-ഇസ്ലാമി നേതാവ് മൗലാന ഫസ്‌ലൂർ റഹ്മാൻ.ഭൂകമ്പം, വിലക്കയറ്റം തുടങ്ങി എല്ലാതരം ദുരന്തങ്ങള്‍ക്കും കാരണം സ്ത്രീകളുടെ മര്യാദയില്ലായ്മയാണ്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നത് തടയാന്‍ സൈനിക നീക്കം നടത്തണം എന്നും ഇദ്ദേഹം ആവശ്യപെട്ടു.  സ്‌ത്രീകളെ ചാക്കില്‍ പൊതിഞ്ഞ അരിപോലെ വീട്ടിനുള്ളില്‍ സൂക്ഷിച്ചാല്‍ താലിബാന്റെ ആക്രമണങ്ങള്‍ വരെ ഇല്ലാതാകുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.വീട്ടില്‍ അടങ്ങി ഇരിക്കേണ്ടതിന്‌ പകരം സ്‌ത്രീകള്‍ ജീന്‍സിട്ട്‌ തെരുവിലൂടെ നടക്കുകയാണ്‌. അത്‌ ഏതുവിധത്തിലും തടയണം. അവര്‍ക്കെതിരെ സൈന്യം യുദ്ധം പ്രഖ്യാപിക്കണമെന്നും പത്രസമ്മേളനത്തില്‍ മൗലാന ആവശ്യപ്പെട്ടു.താലിബാന്‍ പാകിസ്ഥാന്‍റെ ശത്രുവല്ലെന്നും ഫസ് ലുര്‍ വിശദീകരിച്ചു.സൈന്യം യഥാര്‍ത്ഥ ശത്രുവിനെ ലക്ഷ്യം വെച്ച് മുന്നേറണം. ഇസ്ലാമാബാദില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഫസ് ലുര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

Loading...

Comments are closed.

More News