Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 12, 2026 8:56 am

Menu

Published on October 1, 2013 at 11:53 am

കൊച്ചി മെട്രോ: സ്‌റ്റേഷന്‍ രൂപരേഖ നവംബറില്‍

work-on-metro-station-designs-is-progressing-and-expected-to-be-over-next-month

കൊച്ചി: കൊച്ചി മെട്രോയിലെ റെയില്‍വേ സ്‌റ്റേഷന്‍ രൂപരേഖ തയ്യാറാക്കല്‍ നവംബറില്‍ പൂര്‍ത്തിയാകും.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ചറിനാണ്(ഐഐഎ) ചുമതല. 15 സ്‌റ്റേഷനുകളുടെ രൂപരേഖ തയ്യാറാക്കല്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവ ഉടന്‍ തുടങ്ങുമെന്ന് ഐഐഎ അധികൃതര്‍ അറിയിച്ചു.

കൊച്ചി മെട്രോയിലെ ആദ്യ സ്‌റ്റേഷന്റെ ജോലികള്‍ 2013 സെപ്റ്റംബര്‍ 30 ന് കലൂരില്‍ തുടങ്ങിയിട്ടുണ്ട്. മെട്രോ സ്‌റ്റേഷന്‍ ശൃംഘലയിലെ പ്രധാന സ്റ്റേഷനായിരിക്കും കലൂരിലേത്. 81 മീറ്ററായിരിക്കും സ്റ്റേഷന്റെ നീളം. പൈലിങ് ജോലികളാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. 130 മീറ്റര്‍ നീളത്തില്‍ ബാരിക്കേഡ് തീര്‍ത്താണ് ജോലികള്‍ പുരോഗമിക്കുന്നത്.

പദ്മ ജങ്ഷനും അബാദ് പ്ലാസക്കും ഇടയിലുള്ള ജോലികള്‍ ഒരാഴ്ചക്കകം തുടങ്ങും. കലൂര്‍ മെട്രോ സ്‌റ്റേഷനും എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനും ഇടയില്‍ മൂന്ന് സ്‌റ്റേഷനുകളാണ് ഉണ്ടാവുക. ടൗണ്‍ ഹാള്‍, മാധവ ഫാര്‍മസി, മഹാരാജാസ് കോളേജ് എന്നിവയായിരിക്കും അത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News