Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രിസ്‌ബേന്‍ : ഓസ്‌ട്രേലിയന്‍ ദിന പത്രം കൊറിയര്‍ മെയില്‍ ലോകനേതാക്കളെ അപമാനിക്കുന്ന തരത്തിൽ പ്രസിദ്ധീകരിച്ച ചിത്രം വിവാദമാകുന്നു. ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വലിയൊരു മീനും കൈയ്യിലേന്തിയാണ് നില്‍ക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഷര്‍ട്ടില്ലാത്ത നില്‍ക്കുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഒരു നേതാക്കന്മാരെയും പത്രം വെറുതെ വിട്ടിട്ടില്ല. ഒരു ടൗവ്വലും തോളത്ത് ഇട്ടുകൊണ്ട് നീന്താന്‍ പോകുന്ന രീതിയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങിനെ ചിത്രീകരിച്ചിരിക്കുന്നത്. ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്റെ ചിത്രത്തില്‍ വൈനും കുടിച്ചാണ് നില്‍പ്പ്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ബിയര്‍ ബോട്ടിലുമായാണ് നില്‍ക്കുന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ സര്‍ഫിങ് ലൈഫ് ഗാര്‍ഡായാണ് പത്രം ചിത്രീകരിച്ചിരിക്കുന്നത്.
Leave a Reply