Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നു.ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ യുവജനതയെ പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. 700 കോടിയിലേറെ ജനങ്ങളെയാണ് ഇന്ന് ലോകം ചുമക്കുന്നത്.2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി കവിയുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഇപ്പോൾ ലോകത്തിലെ ജനസാന്ദ്രത കൂടുതലുള്ള നഗരമാണ് ദില്ലി. 2030 ഓടെ 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്ന് യുഎന്‍ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ ലോകജനസംഖ്യ ദിനത്തിലെ സന്ദേശം.
Leave a Reply