Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:23 pm

Menu

Published on April 18, 2017 at 10:13 am

ഇന്ന്‌ നിങ്ങള്‍ക്കെങ്ങനെ…!

your-day-today-astrology-18

മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
കര്‍മ്മരംഗത്ത് തടസങ്ങള്‍ കാണുന്നു. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം എന്നിവ കാണുന്നു.സൂര്യാസ്തമനശേഷം ഗുണദോഷസമ്മിശ്രമായിരിക്കും.

ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കാര്യപരാജയം, അപകടഭീതി, ധനനഷ്ടം എന്നിവ കാണുന്നു. സായാഹ്നം ശേഷം ഗുണദോഷസമ്മിശ്രം.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
ഈ കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. കാര്യവിജയം, സുഹൃദ്സമാഗമം എന്നിവ കാണുന്നുണ്ട്. ആഗ്രഹങ്ങൾ ഫലവത്താവും.

കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം എന്നിവ കാണുന്നുണ്ട്. ആഗ്രഹങ്ങൾ പലതും ഇന്ന് നടക്കും.



ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് ഈ കൂറുകാർക്ക് അത്ര നല്ല ദിവസമല്ല. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു.

കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു. സായാഹ്നശേഷം കാര്യങ്ങൾ കുറേശ്ശെ മെച്ചപ്പെടും.

തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ ഫലം കാണും.

വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
ഇക്കൂട്ടർക്ക് കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം എന്നിവ കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ മെച്ചപ്പെടാം.



ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. ആഗ്രഹങ്ങൾ പലതും നടക്കാനുള്ള സാധ്യത കാണുന്നുണ്ട്. യാത്രകൾ ഫലവത്താവാം.

മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ ഇവ കാണുന്നു. സായാഹ്നം മുതൽ കാര്യങ്ങൾ കുറേശ്ശെ മെച്ചപ്പെടാം.

കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് മുഴുവൻ കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു.

മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കാര്യവിജയം, സ്ഥാനലാഭം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ പലതും നടക്കാം. ജോലിരംഗത്തും വീട്ടുകാര്യങ്ങളിലും നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News