Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍രാജ ഇസ്ലാം മതം സ്വീകരിക്കുന്നു .ട്വീറ്റിറിലൂടെ യുവന്‍ തന്നെയാണ് ഈ വാര്‍ത്ത തന്‍റെ ആരാധകരുമായി പങ്കുവെച്ചത്. ‘അല്ലാഹുവിനു സ്തുതി, ഞാനിപ്പോള്‍ ഇസ്ലാം മത വിശ്വാസിയാണ്. ഒന്നര വര്‍ഷത്തോളമായി മുന്‍ ധാരണകള്‍ ഇല്ലാതെ ഇസ്ലാം മതത്തെ കുറിച്ച് പഠിക്കുകയായിരുന്നു. എന്റെ പിതാവും കുടുംബവും എന്റെ തീരുമാനത്തെ പിന്തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ‘ എന്നാണ് യുവന്‍ ട്വിറ്റെറില്‍ കുറിച്ചത്.അമ്മയുടെ മരണശേഷം മാനസികമായി തളര്‍ന്ന യുവന് താങ്ങായത് ഒരു ആത്മീയ ഗുരുവാണ്.എന്നാല്‍ അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരമാണോ യുവന്‍ മതം മാറാന്‍ തീരുമാനിച്ചതെന്ന് ഉറപ്പില്ല എന്നാണ് യുവനുമായി അടുപ്പമുള്ളവര്‍ പറയുന്നത്.എന്നാല്‍ ഒരു വര്‍ഷമായി യുവന്‍ ഇസ്ലാംമതാച്ചാരങ്ങളെ പിന്തുടരുന്നുണ്ട് .ദിനവും അഞ്ചുനേരം നമസ്ക്കരിക്കുന്ന യുവന്‍ എത്ര തിരക്കുണ്ടെങ്കിലും നമസ്ക്കാരം മുടക്കാറില്ല. ഉടന്‍ തന്നെ ഇസ്ലാമിലേക്ക് മതംമാറ്റം നടത്താനുള്ള തീരുമാനത്തിലാണ് യുവന്‍ എന്നും പറയപ്പെടുന്നു .അതുപോലെ തന്‍റെ പേര് മാറ്റാനും യുവന്‍ തീരുമാനിച്ചതായാണ് വിവരം .അതേസമയം പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ അല്ല തന്‍റെ ഈ മതം മാറ്റത്തിന് പ്രേരണയെന്നും യുവന്‍ പറഞ്ഞു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് റഹ്മാനും ഇതുപോലെ മതം മാറി ഇസ്ലാം മതം സ്വീകരിച്ചതായിരുന്നു .എന്നാല്‍ ഇപ്പോള്‍ തമിഴ് സിനിമയില്‍ റഹ്മാനെക്കാള്‍ ഹിറ്റുകള്‍ നല്‍കുന്ന സംഗീതസംവിധായകനാണ് യുവന്‍ ശങ്കര്‍രാജ .
Leave a Reply