Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 4:02 pm

Menu

Published on August 25, 2014 at 3:16 pm

യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ് അറസ്റ്റില്‍

yuvraj-singhs-father-arrested

ഛണ്ഡിഗഡ്: അയൽവാസിയെ കൈയേറ്റം ചെയ്ത കേസിൽ അറസ്റ്റിൽ യുവരാജ് സിംഗിന്റെ പിതാവ്  യോഗ്‌രാജ് സിംഗ് അറസ്റ്റില്‍. ഇന്നു രാവിലെ ഛണ്ഡിഗഡിലെ പാഞ്ചകുള എന്ന സ്ഥലത്ത് വച്ചാണ് യോഗരാജിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിൽ പാഞ്ചകുളയിൽ ഒരു പാർട്ടിക്കെത്തിയ യോഗരാജ് കാർ പാർക്ക് ചെയ്യുന്നതിനെ സംബന്ധിച്ച് അയൽവാസിയുമായി തർക്കത്തിലേർപ്പിട്ടിരുന്നു. തർക്കം വഴക്കിലേക്ക് വഴിമാറുകയും യുവരാജിന്റെ പിതാവ് അയൽവാസിയെ കൈയേറ്റം ചെയ്യുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. അയൽവാസിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.യോഗരാജ് തന്നെ മർദ്ദിച്ചുവെന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രശ്‌നം വഷളാകുമെന്നറിഞ്ഞതോടെ യോഗരാജ് ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ പരാതിക്കാരൻ വഴങ്ങിയില്ല. മുൻ ഇന്ത്യൻ ടെസ്റ്റ് താരമായിരുന്ന യോഗരാജ് കാൻസർ രോഗിയാണ്. ന്യൂയോർക്കിലെ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യോഗരാജ് കാൻസറിൽ നിന്ന് പൂർണമായും മോചിതനായിട്ടെല്ലാണ് റിപ്പോർട്ട്.1980- 81 സീണണിൽ ഇന്ത്യൻ ടീമംഗമായിരുന്ന യോഗരാജ് ഒരു ടെസ്റ്റിലും ആറ് ഏകദിന അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ചിരുന്നു. മീഡിയം പേസ് ബൗളറായിരുന്ന അദ്ദേഹം ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം സിനിമാ നടനായി. ‘ഭാഗ് മിൽഖാ ഭാഗ്’ എന്ന ബോളിവുഡ് ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News