Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 10:07 am

Menu

Published on November 26, 2013 at 11:04 am

ദക്ഷിണാഫ്രിക്കന്‍ പര്യടനം:ടെസ്റ്റ് ടീമില്‍ സഹീര്‍ തിരിച്ചെത്തി

zaheer-returns-to-test-squad-gambhir-ignored-for-sa-tour

മുംബൈ:ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സഹീര്‍ ഖാന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി.ഡിസംബര്‍ അഞ്ചുമുതല്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ്,ഏകദിന പരമ്പരയ്‌ക്കുള്ള ടീമുകളെയാണ്‌ ഇന്നലെ പ്രഖ്യാപിച്ചത്‌.ടീമിലേയ്ക്ക് ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്,ഹര്‍ഭജന്‍സിങ് എന്നിവരെ പരിഗണിച്ചില്ല.അമിത് മിശ്രയെ ടെസ്റ്റ് ടീമില്‍ ഒഴിവാക്കി. അമ്പാട്ടി റായിഡുവാണ് ടീമിലെ ഏക പുതുമുഖം.രണ്ടു ടീമിലും റായിഡുവുണ്ട്.സഹീറിനെ ഏകദിന ടീമിലേയ്ക്ക് പരിഗണിച്ചിട്ടില്ല. ടെസ്റ്റ് ടീമിലെ രണ്ടാമത്തെ വിക്കറ്റ്കീപ്പറായി വൃദ്ധിമാന്‍ സാഹയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന പര്യടനത്തില്‍ രണ്ട് ടെസ്റ്റുകള്‍ക്ക് പുറമെ മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പരയും ഇന്ത്യ കളിക്കും.സ്റ്റാര്‍ ബാറ്റ്സ്മാന്‍ സചിന്‍ ടെണ്ടുല്‍കറിന്‍െറ വിടവാങ്ങലിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണിത്.
ടെസ്റ്റ് ടീം:എം എസ്. ധോണി (ക്യാപ്റ്റന്‍),മുരളി വിജയ്,ശിഖര്‍ ധവാന്‍,ചേതേശ്വര്‍ പുജാര,വിരാട് കോഹ്ലി,രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ,അമ്പാട്ടി റായിഡു,വൃദ്ധിമാന്‍ സാഹ,സഹീര്‍ഖാന്‍,ഭുവനേശ്വര്‍കുമാര്‍,മുഹമ്മദ് ഷാമി,ഉമേഷ് യാദവ്,ഇശാന്ത് ശര്‍മ,ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,പ്രഗ്യാന്‍ ഓജ.
ഏകദിനടീം:എം എസ്.ധോണി(ക്യാപ്റ്റന്‍),ശിഖര്‍ധവാന്‍, രോഹിത് ശര്‍മ്മ,വിരാട് കോഹ്ലി,യുവരാജ് സിങ്,സുരേഷ് റയ്ന, അജിന്‍ക്യ രഹാനെ,ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ് ഷാമി,ഉമേഷ് യാദവ്,അമ്പാട്ടി റായിഡു,രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ,മോഹിത് ശര്‍മ,അമിത് മിശ്ര.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33