Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 7:36 am

Menu

Published on July 11, 2014 at 10:09 am

ബോളിവുഡ് നടി സൊഹ്റ സഹഗല്‍ അന്തരിച്ചു

zohra-sehgal-passes-away

ന്യൂഡല്‍ഹി: ആദ്യകാല  ബോളിവുഡ് നടി സൊഹ്റ സഹഗല്‍ (102) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച  വൈകുന്നേരം 4:30 ഓടെ ന്യൂഡല്‍ഹിയിലെ മാക്സ് ആശുപത്രിയിലായിരുന്നു അന്ത്യം.കഴിഞ്ഞ നാല് ദിവസമായി ഇവിടെ ചികില്‍സയിലായിരുന്നു.1935ല്‍ ഉദയശങ്കറിനൊപ്പം നൃത്തത്തിലൂടെയാണ് കലാ ജീവിതത്തിലേക്കുള്ള സൊഹ് റ സെഗാളിന്‍െറ കടന്നുവരവ്. ബോളിവുഡ് സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടി. കൂടാതെ ടി.വി സീരിയലുകളിലും ഇംഗ്ളീഷ് സിനിമകളിലും അഭിനയിച്ചുണ്ട്.    1998ല്‍ പത്മശ്രീയും 2010ല്‍ പത്മവിഭൂഷന്‍ പുരസ്കാരങ്ങള്‍ നല്‍കി സൊഹ് റ സെഗാളിലെ രാഷ്ട്രം ആദരിച്ചു. 2001ല്‍ കാളിദാസ സമ്മാനവും 200ല്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.ഉത്തര്‍പ്രദേശിലെ സഹാറംപൂര്‍ സ്വദേശിയാണ് സൊഹ് റ സെഗാള്‍. മകള്‍ കിരണ്‍ സെഗാളിന്‍െറ കൂടെ ഡല്‍ഹിയിലായിരുന്നു താമസം. ഭര്‍ത്താവ്: കാമേശ്വര്‍ സെഗാള്‍. പവന്‍ സെഗാള്‍ മറ്റൊരു മകളാണ്.സംസ്കാരം നാളെ രാവിലെ 11 നു ഡല്‍ഹി ലോധി റോഡ്‌ ശ്മശാനത്തില്‍ നടക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News