Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ത്രിപുരയില്‍ ബംഗാളി ദിനപത്രമായ ദൈനിക് ഗണദൂതിലെ മൂന്നു ജീവനക്കാരെ ഓഫീസിനുള്ളില്‍ അജ്ഞാതര്‍ കുത്തിക്കൊന്നു. പ്രൂഫ് റീഡര്‍ സുജിത് ഭട്ടാചാര്യ, ഡ്രൈവര്‍ ബലറാം ഘോഷ്, ഓഫീസ് മാനേജര്‍ രഞ്ജിത് ചൗധരി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ചയായിരുന്നതിനാല്‍ പത്രം ഓഫീസില്‍ ഒരു റിപ്പോര്‍ട്ടര്‍ മാത്രമാണുണ്ടായിരുന്നത്. കുത്തേറ്റവരെ ഉടന്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
അക്രമികള്‍ തന്നെയായിരിക്കാം ഉദ്ദേശിച്ചതെന്നും തെറ്റിദ്ധരിച്ചാകാം മൂവരെയും കൊലപ്പെടുത്തിയതെന്നും ‘ദൈനിക് ഗണദൂത്’എഡിറ്ററും ഉടമയുമായ സുശീല്‍ ചൗധരി പറഞ്ഞു. എന്നാല്‍, കൊലപാതകത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.
Leave a Reply