Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുക്കു സ്ഥിരപരിച്ചിതമായ ഒരു ഔഷധമാണ് നെല്ലിക്ക. നമ്മുടെ പഴഞ്ചൊല്ലുകളിലും, മുത്തശ്ശികഥകളിലും , ഇതിന് എറെ സ്ഥാനമുണ്ട്. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും നെല്ലിക്ക്ക് അത്രതന്നെ പ്രാധാന്യമുണ്ട്. പച്ച നെല്ലിക്കയായും, അച്ചാറായും ,ഉപ്പിലിട്ട നെല്ലിക്കയായും നിരവധി രൂപത്തില്‍ നെല്ലിക്ക നമ്മള്‍ ഉപയോഗിക്കാറുണ്ട്.എന്നാല്‍ നെല്ലിക്കയുടെ യഥാര്‍ത്ഥ പോഷക ഗുണങ്ങളെ കുറിച്ചറിയാവുന്നവര്‍ നമുക്കിടയില്‍ ചുരുക്കമാണ്.വിറ്റാമിന്‍ സിയുടെ കലവറ എന്നു തന്നെ നെല്ലിക്കയെ വിശേഷിപ്പിക്കാം. നെല്ലിക്ക ഒരേസമയം ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിന് സഹായകരമാണ്. നെല്ലിക്കയുടെ ഗുണങ്ങള്‍ ഉള്ളിലെത്താനുള്ള ഒരു എളുപ്പവഴിയാണ് നെല്ലിക്കാജ്യൂസ് കുടിയ്‌ക്കുന്നത്. അതും വെറുംവയറ്റലില്‍ രാവിലെ തന്നെ. ഒരു സ്‌പൂണ്‍ നെല്ലിക്കാജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിയ്‌ക്കണമെന്നു പറയുന്നതെന്തുകൊണ്ടെന്നറിയൂ,
കൊളസ്‌ട്രോള്‍
കൊളസ്‌ട്രോള്‍ കുറയ്‌ക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് വെറുംവയറ്റില്‍ നെല്ലിക്കാ ജ്യൂസ്.
തടി
അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്‌ക്കാനും ഏറെ നല്ലതാണ് വെറുംവയറ്റില്‍ നെല്ലിക്കാനീരു കുടിയ്‌ക്കുന്നത്.
ആസ്‌തമ, അലര്‍ജി
ആസ്‌തമ, അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസ് കുടിയ്‌ക്കുന്നത്.
മലബന്ധം
മലബന്ധം, പൈല്‍സ്, വയറിളക്കം, ഛര്‍ദി, പെപ്‌റ്റിക് അള്‍സര്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെറുവയറ്റില്‍ ഒരു സ്‌പൂണ്‍ നെല്ലിക്കാജ്യൂസ്
പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്. ഇതുകൊണ്ടുതന്നെ ഒരു സ്‌പൂണ്‍ നെല്ലിക്കാജ്യൂസ് വെറുംവയറ്റില്‍ കുടിയ്‌ക്കുന്നത് അസുഖങ്ങളെ അകറ്റും. ഇതിലെ വൈറ്റമിന്‍ സിയാണ് ഗുണം ചെയ്യുന്നത്.
മലബന്ധം
മലബന്ധം, പൈല്‍സ്, വയറിളക്കം, ഛര്‍ദി, പെപ്‌റ്റിക് അള്‍സര്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെറുവയറ്റില്‍ ഒരു സ്‌പൂണ്‍ നെല്ലിക്കാജ്യൂസ്.
വിഷാംശം
ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വഴിയാണിത്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റാനും.
രക്തത്തിലെ ഗ്ലൂക്കോസ്
തോത് വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസ് കഴിയ്‌ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്‌ക്കും. പ്രമേഹത്തെ നിയന്ത്രിയ്‌ക്കും.
കാഴ്‌ചശക്തി
കാഴ്‌ചശക്തി വര്‍ദ്ധിപ്പിയ്‌ക്കാനും കാഴ്‌ചപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാനും ഇതു നല്ലൊരു വഴിയാണ്.
ചര്‍മത്തിനും മുടിയ്‌ക്കും
ഇത് ചര്‍മത്തിനും മുടിയ്‌ക്കും ഏറെ നല്ലതാണ്. വൈറ്റമിന്‍ സി തന്നെ കാരണം. തിളങ്ങുന്ന ചര്‍മം, അള്‍ട്രാവയലറ്റ് രശ്‌മി തടയാന്‍ ശേഷിയുള്ള ഇത് സണ്‍ടാന്‍ തടയും, മുടിനര ഒഴിവാക്കും. മുടിവളരാന്‍ നല്ലതാണ്.
Leave a Reply