Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 10:18 pm

Menu

Published on June 10, 2020 at 11:30 am

തൈറോയ്ഡ് പ്രശ്നങ്ങൾക്ക് ഇനി വീട്ടിൽ തന്നെ പരിഹാരം..

how-use-raw-onion-juice-treat-thyroid

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് മിക്കവാറും പേരെ അലട്ടുന്ന ഒന്നാണെന്നു പറഞ്ഞാല്‍ തെറ്റില്ല. തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവും കൂടുതലുമെല്ലം പ്രശ്‌നം തന്നെയാണ്. കൂടിയാല്‍ ഹൈപ്പര്‍ തൈറോയ്ഡാകും, കുറഞ്ഞാല്‍ ഹൈപ്പോ തൈറോയ്ഡും. തൈറോയ്ഡ് ഗ്രന്ഥി കഴുത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രത്യേക ഗ്രന്ഥിയാണ്. ഇത് കൃത്യമായ രീതിയില്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിച്ചാല്‍ തൈറോയ്ഡ് ആരോഗ്യം കൃത്യമായി നില നില്‍ക്കും. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാല്‍ ഇത് തൈറോയ്ഡ് ആരോഗ്യത്തെ ബാധിയ്ക്കുകയും ചെയ്യും.

തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യക്കുറവ് ശരീരത്തില്‍ പല പ്രശ്‌നങ്ങളുമായി വരും. ശരീരത്തിന് പല തലത്തിലുള്ള രോഗങ്ങള്‍ക്കും ഇതു കാരണമാകുകയും ചെയ്യും. ഒരിക്കല്‍ മരുന്നു ശീലിച്ചാല്‍ പിന്നെ ആജീവനാതന്ത കാലം ഈ മരുന്നു കഴിച്ചു കൊണ്ടിരിയ്‌ക്കേണ്ടി വരും എന്നതാണ് തൈറോയ്ഡിന്റെ ചികിത്സാരീതി. ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം സ്വാഭാവിക രീതിയില്‍ പരീക്ഷിയ്ക്കാവുന്ന, തികച്ചും പ്രകൃതിദത്ത വഴികളിലൂടെ പരീക്ഷിയ്ക്കാവുന്ന ചികിത്സാരീതികളാണ് ഏറ്റവും നല്ലത്.

തൈറോയ്ഡിനു പരീക്ഷിയ്ക്കാവുന്ന ചേരുവകളില്‍ അടുക്കളയിലെ ചേരുവകള്‍ ധാരാളമുണ്ട്. ഇതില്‍ ഒന്നാണ് സവാള. കറികളില്‍ ചേര്‍ക്കുന്ന ചേരുവയല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ് സവാള. തൈറോയ്ഡിനുള്ള പ്രകൃതിദത്ത പരിഹാരമാണ് സവാള. ഇത് പല രീതിയിലും പരീക്ഷിയ്ക്കുകയും ചെയ്യും. ഏതു രീതിയിലാണ് സവാള തൈറോയ്ഡിനെ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നതെന്നറിയൂ, ഹൈപ്പോ, ഹൈപ്പര്‍ തൈറോയ്ഡുകള്‍ക്ക് ഒരുപോലെ സഹായകമായ മരുന്നാണിത്.

ചുവന്ന നിറത്തിലെ സവാള

സവാളയില്‍ തന്നെ ചുവന്ന നിറത്തിലെ സവാളയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ചികിത്സയ്ക്കായി ഉപയോഗിയ്‌ക്കേണ്ടത്. ഇതിനാണ് ഔഷധ ഗുണം കൂടുതല്‍. കടുത്ത നിറത്തിലെ സവാള എന്നു വേണം, പറയാന്‍.

ചുവന്ന സവാളയില്‍

ചുവന്ന സവാളയില്‍ ഫോസ്‌ഫോറിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ആസിഡ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിനു സഹായിക്കുന്ന ഒന്നാണ്. ഇതാണ് തൈറോയ്ഡ് പരിഹാരമായി സവാള പ്രവര്‍ത്തിയ്ക്കുന്നത്. അതായത് കൃത്യമായ അളവില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഇതു സഹായിക്കും.

സവാള പച്ചയ്ക്കു കഴിയ്ക്കുന്നത്

സവാള പച്ചയ്ക്കു കഴിയ്ക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിനൊപ്പം തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിലെ ക്വര്‍സെറ്റിനിന്‍ എന്ന പ്രത്യേക ഘടകമാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നത്. ഫൈറ്റോകെമിക്കലുകളും ഇതിന് പ്രത്യേക ഗുണങ്ങള്‍ നല്‍കുന്നതുണ്ട്.

പച്ച സാവളയുടെ നീര്

പച്ച സാവളയുടെ നീര് അടിച്ചെടുക്കുക. ഈ നീര് കഴുത്തില്‍ പുരട്ടാം. തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്ത് പ്രത്യേകമായും പുരട്ടുക. ഇത് നല്ലപോലെ പുരട്ടി പതുക്കെ മസാജ് ചെയ്യുക. കഴുകിക്കളയരുത്. രാത്രി കിടക്കാന്‍ നേരം പുരട്ടി രാവിലെ കഴുകുന്നതാണ് നല്ലത്. ചര്‍മത്തിലൂടെ പെട്ടെന്നു തന്നെ സവാള നീര് കഴുത്തിലെ ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ഗുണം നല്‍കും. സവാളയിലെ ഫോസ്‌ഫോറിക് ആസിഡ് ചര്‍മ സുഷിരങ്ങളിലൂടെ ചര്‍മത്തിനുളളിലേയ്ക്കു പ്രവേശിയ്ക്കുകയും ഇതു വഴി തൈറോയ്ഡ് ഗ്രന്ഥിയുടെ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിയ്ക്കുകുയും ചെയ്യും.

സവാള കൊണ്ടു കഴുത്തില്‍ മസാജ് ചെയ്യുന്നതും

സവാള കൊണ്ടു കഴുത്തില്‍ മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്. ചുവന്ന നിറത്തിലെ സവാള രണ്ടായി മുറിയ്ക്കുക. ഇതു കൊണ്ട് കഴുത്തില്‍ മസാജ് ചെയ്യാം. സര്‍ക്കുലാര്‍ രീതിയില്‍ പതുക്കെ മസാജ് ചെയ്യാം. അര മണിക്കൂറോളം നേരം ഇതേ രീതിയില്‍ മസാജ് ചെയ്യുക. കഴുകരുത്. ഇതു വച്ചു തന്നെ ഉറങ്ങുക. രാവിലെ കഴുകിക്കളയാം.

കാലിനടിയിലുടെ

സവാള നീര് ശരീരത്തിലേയ്ക്കു പ്രവേശിയ്ക്കാനുളള മറ്റൊരു വഴി കാലിനടിയില്‍ സവാള നീരു പുരട്ടുന്നതാണ്. കാലിനടിയിലുടെ സവാളയുടെ ഗുണങ്ങള്‍ പെട്ടെന്നു തന്നെ രക്തത്തിലേയ്ക്കു കടക്കും. ഇതും രാത്രി കിടക്കാന്‍ നേരത്തു ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. സവാള വൃത്താകൃതിയില്‍ കഷ്ണമാക്കി മുറിച്ച് കാലിനടിയില്‍ വച്ച് സോക്‌സിട്ടു കിടന്നുറങ്ങുക. ഇതും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു സവാള ഉപയോഗിയ്ക്കാവുന്ന മറ്റൊരു വിധമാണ്.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക രീതിയില്‍ സവാള കൊണ്ടു ജ്യൂസുണ്ടാക്കാം. ഇതും നല്ലൊരു പരിഹാരമാണ്. പകുതി സവാള, ഒരു കപ്പു വെളളം, ഒരു പിടി ബദാം, ഒരു അവോക്കാഡോ പകുതി, ഒരു തക്കാളി എന്നിവയാണ് ഈ പ്രത്യേക ജ്യൂസു തയ്യാറാക്കാന്‍ വേണ്ടത്. ഇവയെല്ലാം ചേര്‍ത്തു ജ്യൂസാക്കി ദിവസവും കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ പ്രാതലിനൊപ്പം കുടിച്ചാല്‍ മതിയാകും. ഈ ജ്യൂസിലെ അയോഡിന്‍, തൈറോസിന്‍, സെലേനിയം എന്നിവ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നവയാണ്.

തൈറോയ്ഡ് ആരോഗ്യത്തിനു മാത്രമല്ല

തൈറോയ്ഡ് ആരോഗ്യത്തിനു മാത്രമല്ല, ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനുളള പ്രധാനപ്പെട്ടൊരു വഴി കൂടിയാണ് പച്ച നവാളയുടെ നീര്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനും ഇന്‍ഫെക്ഷനുകള്‍ തടയാനുമെല്ലാം സഹായിക്കുന്ന ഒന്നാണിത്.

Loading...

Leave a Reply

Your email address will not be published.

More News