Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:18 pm

Menu

Published on October 9, 2018 at 10:39 am

നാരങ്ങ നീരിലെ ഔഷധ ഗുണങ്ങൾ

health-benefits-of-drinking-lemon-water

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് നാരങ്ങ. നമ്മളെ വലക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. ഏത് സൗന്ദര്യസംരക്ഷണ പ്രതിസന്ധിയും ഇല്ലാതാക്കുന്നതിനും പലപ്പോഴും നാരങ്ങ നീര് സഹായിക്കുന്നു. അല്‍പം നാരങ്ങ നീരില്‍ ഒതുങ്ങാത്ത രോഗങ്ങളില്ല എന്നതാണ് സത്യം. പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ നാരങ്ങ നീര് കൊണ്ട് കഴിയുന്നു.

നാരങ്ങ നീര് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പല വിധത്തിലഉള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്. ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഇതിന്റെ മുന്നില്‍ മുട്ടു മട്ടക്കും. ഏത് സൗന്ദര്യ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. എന്നാല്‍ നാരങ്ങ നീര് പല രോഗങ്ങള്‍ക്കും പല വിധത്തില്‍ ഉപയോഗിക്കാവുന്ന ഒറ്റമൂലിയാണ്. ഏത് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്.

കാലിലെ നീരിന്

കാലിലെ നീര് പല വിധത്തില്‍ നമ്മുടെ ഉറക്കം കെടുത്താറുണ്ട്. ആരോഗ്യത്തിന് പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിന്റെ ലക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കാലിലെ നീര്. നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ഞരമ്പുകളെ ശക്തിപ്പെടുത്തുന്നു.

ഡിപ്രഷന്‍

ഡിപ്രഷന്‍ പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള സിട്രസ് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും മൂഡ് മാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കാന്‍ നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്.

മുടിസംരക്ഷണം

ആരോഗ്യ കാര്യത്തില്‍ മാത്രമല്ല കേശസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നിലാണ് നാരങ്ങ നീര്. ഉണങ്ങിയ തലയോട്ടിയില്‍ അല്‍പം നാരങ്ങ നീര് തേച്ച് പിടിപ്പിച്ച് അത് ഒരു ടവ്വല്‍ ഉപയോഗിച്ച് പൊതിഞ്ഞ് വെക്കുക. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് രണ്ടാഴ്ച കൃത്യമായി ചെയ്താല്‍ താരന് പരിപൂര്‍ണ പരിഹാരം നേടാം.

വായിലെ അള്‍സറിന് പരിഹാരം

വായിലെ അള്‍സറിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ നീര് വായിലെ മുറിവില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് വായിലെ മുറിവിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നു. നാവിലെ പുണ്ണിനും നാരങ്ങ നീര് ഉത്തമമാണ്.

തൊണ്ടയില്‍ ഭക്ഷണം

ഭക്ഷണ കാര്യത്തില്‍ വേഗത കാണിക്കുന്നവര്‍ക്കാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. തൊണ്ടയില്‍ മീനിന്റെ മുള്ള് കുടുങ്ങിയാല്‍ അതിന് പരിഹാരം കാണാന്‍ നാരങ്ങ നീരിന് കഴിയും. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിക്സ് ചെയ്ത് കുടിക്കാം. ഇത് മുള്ള് സോഫ്റ്റ് ആയി തൊണ്ടയിലൂടെ ഇറങ്ങിപ്പോവാന്‍ സഹായിക്കുന്നു.

അരിമ്പാറയെ ഇല്ലാതാക്കാനും

അരിമ്പാറയും ചര്‍മ്മ പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അരിമ്പാറയെ ഇല്ലാതാക്കാനും നാരങ്ങ നീര് ഉപയോഗിക്കാം. പകുതി നാരങ്ങയുടെ നീര് കഴിക്കുന്നത് അരിമ്പാറക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. നാരങ്ങ നീര് മുകളില്‍ പറഞ്ഞ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നു.

ഉറക്കമില്ലായ്മ പരിഹരിക്കാന്‍

ഉറക്കമില്ലായ്മക്ക് പരിഹാരം കാണാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് നാരങ്ങ നീര്. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് കലര്‍ത്തി അത് കൊണ്ട് കുളിച്ചാല്‍ മതി. ഇത് ഉറക്കമില്ലായ്മക്ക് പരിഹാരം നല്‍കുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്.

വൈറല്‍ ഫീവറിന് പരിഹാരം

വൈറല്‍ ഫീവറിന് പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്. ഒരു ഗ്ലാസ്സില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് മിക്സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് കുറച്ച് സമയത്തിനുള്ളില്‍ തന്നെ പനിയെ പമ്പ കടത്തും. അതുകൊണ്ട് തന്നെ പനിയെ പ്രതിരോധിക്കാന്‍ മികച്ചതാണ് നാരങ്ങ നീര്.

ചതവിന് പരിഹാരം

ചതവ് പലപ്പോഴും സംഭവിക്കാവുന്ന ഒന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. ഒരു വലിയ സ്പൂണ്‍ നിറയെ നാരങ്ങ നീരും ഒരു ടീസ്പൂണ്‍ ഉപ്പും മിക്സ് ചെയ്ത് അതില്‍ ഒരു കഷ്ണം തുണി നനച്ചിടുക. ഇത് ചതവുകളെ ഇല്ലാതാക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News