Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:00 am

Menu

Published on November 23, 2018 at 10:51 am

കരൾ രോഗത്തിന് പരിഹാരം ഇനി വീട്ടിൽ തന്നെ…

natural-remedies-liver-diseases

ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍ അഥവാ ലിവര്‍. കരള്‍ തകരാറിലെങ്കില്‍ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളും തകരാറിലാകും. മരണം വരെ സംഭവിയ്ക്കാന്‍ ഇതു മതി. ശരീരത്തിലെ കൊഴുപ്പും ടോക്‌സിനുകളുമെല്ലാം നീക്കുക എന്ന പ്രധാനപ്പെട്ട കർമം നിര്‍വഹിയ്ക്കുന്ന ഒന്നാണ് കരള്‍.

കരളും പലപ്പോഴും രോഗഗ്രസ്തമാകാറുണ്ട്. മഞ്ഞപ്പിത്തം അഥവാ ലിവര്‍ സിറോസിസ്, ഫാറ്റി ലിവര്‍ എന്നിവയാണ് ലിവറിനെ ബാധിയ്ക്കുന്ന പ്രധാന രോഗങ്ങള്‍. ഇവയ്ക്കു കാരണം ഭക്ഷണവും മദ്യപാനവുമെല്ലാം ആകാം. ചില മരുന്നുകളും ഇതിനിടയാക്കാറുണ്ട്. വ്യായാമക്കുറവും ഇതിനുള്ള കാരണമാണ്. ശരീരത്തില്‍ അമിതമായ കൊഴുപ്പടിഞ്ഞു കൂടുന്നത് കരളിലും കൊഴുപ്പടിയാനും ഫാറ്റി ലിവര്‍ അതായത് ഫാറ്റ് അടിഞ്ഞു കൂടുക എന്ന അവസ്ഥയിലേയ്ക്കു നയിക്കാനും ഇടയാക്കുന്നു.

കരള്‍ രോഗങ്ങള്‍ക്കു പല മരുന്നുകളുമുണ്ട്. ഇംഗ്ലീഷ് മരുന്നിനേക്കാള്‍ നാടന്‍ മരുന്നുകളും ഒറ്റമൂലി പ്രയോഗവുമെല്ലാമാണ് കൂടുതല്‍ സുരക്ഷിതമെന്നു വേണമെങ്കില്‍ പറയാം. പുരാതന കാലം മുതല്‍ തന്നെ കരള്‍ ആരോഗ്യത്തിനു സഹായിക്കുന്ന പല ഔഷധ സസ്യങ്ങളുമുണ്ട്. ചില അടുക്കള വിദ്യകളുമുണ്ട്.

ചിറ്റമൃത്

ആയുര്‍വേദത്തില്‍ കരളിനെ ബാധിയ്ക്കുന്ന മഞ്ഞപ്പിത്തത്തിനു പറയുന്ന പ്രധാനപ്പെട്ട ഒരു മരുന്നാണ് ചിറ്റമൃത്. വള്ളികള്‍ പോലെ വളരുന്ന ഈ സസ്യത്തിന് കയ്പു രസമാണുള്ളത്. ഇതിന്റെ വള്ളി ചതച്ച് നീരെടുത്ത് ദിവസവും 15 നില്ലി വീതം രാവിലേയും വൈകിട്ടും കുടിയ്ക്കുന്നത് ആശ്വാസം നല്‍കും. ഇതില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം.

ആര്യവേപ്പില

ഔഷധ ഗുണമുള്ള ആര്യവേപ്പാണ് മറ്റൊരു സസ്യം. ഇതിന്റെ ഇലയും തൊലിയുമെല്ലാം മരുന്നാണ്. ആര്യവേപ്പില ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലിയില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. കരള്‍ രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ മരുന്നായ ലോഹിതാരിഷ്ടത്തിനുള്ള പ്രധാനപ്പെട്ട മരുന്നാണിത്.

കിരിയാത്ത്

കിരിയാത്ത് എന്ന ഒരു തരം സസ്യവുമുണ്ട്. ഇതും കരള്‍ രോഗത്തിന് ഉത്തമമായ ഒരു മരുന്നാണ്. ഇതിനൊപ്പം കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവ ചേര്‍ത്തു കഷായമാക്കി കുടിയ്ക്കുന്നതു ഗുണം ചെയ്യും.

കീഴാര്‍ നെല്ലി

വളപ്പില്‍ വളരുന്ന കീഴാര്‍ നെല്ലി നെല്ലിക്കയുടെ ഫാമിലില്‍ പെടുന്ന ഒന്നാണ്. ഇതും കരളിനെ അലട്ടുന്ന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കുള്ള ഉത്തമമായ മരുന്നാണ്. കീഴാര്‍നെല്ലിയുടെ സമൂലം അതായത് വേരടക്കം ഇടിച്ചു പിഴിഞ്ഞു കുടിയ്ക്കുന്നത് ഗുണം നല്‍കുന്ന ഒന്നാണ്.

തഴുതാമ

തഴുതാമയാണ് കരള്‍ രോഗത്തിന് പരിഹാരമായി വരുന്ന മറ്റൊരു മരുന്ന്. തഴുതാമയുടെ നീരും ഇതിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണെന്നു വേണം, പറയാന്‍. എന്നാല്‍ ലോ ബിപി, ഹൃദയ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ ഇതുപയോഗിയ്ക്കരുത്.

കയ്യോന്നി

സാധാരണ മുടി വളരാനുള്ള എണ്ണയില്‍ ഇട്ടു കാച്ചാറുള്ള കയ്യോന്നിയും ഏറെ കരള്‍ രോഗങ്ങള്‍ക്ക് പരിഹാരമാണ്. ഇതിനു പുറമേ തിപ്പലി, വയല്‍ച്ചുള്ളി, കടുക്ക, ഇരട്ടി മധുരം എന്നിവയെല്ലാം കരള്‍ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്.

ചെറുപയര്‍

ചെറുപയര്‍ വെന്ത വെള്ളം കരള്‍ രോഗങ്ങള്‍ക്ക് ഉത്തമമാണ്. ഇത് കരള്‍ രോഗികള്‍ക്ക് ഉണ്ടാകാനിടയുള്ള ക്ഷീണം അകറ്റുമെന്നു മാത്രമല്ല, ഇതിലെ പോഷകങ്ങള്‍ കരള്‍ ആരോഗ്യം തിരിച്ചു പിടിയ്ക്കാനും അത്യുത്തമമാണ്.

ബ്രഹ്മി

ബ്രഹ്മി കുട്ടികള്‍ക്കു ചേര്‍ന്ന നല്ലൊന്നാന്തരം മരുന്നാണ്. ഇതേ സമയം ഇത് കരള്‍ രോഗങ്ങള്‍ക്കും ഏറെ ഉത്തമമാണ്. ബ്രഹ്മിയുടെ നീര് ദിവസവും കുടിയ്ക്കുന്നതും കരളിന്റെ ആരോഗ്യത്തിന് ഇത്തമമാണ്.

മുരിങ്ങയില

മുരിങ്ങയിലയും ഏറെ നല്ലതാണ്. മുരിങ്ങയിലെ ലേശം ഉപ്പും മഞ്ഞളും ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നത് കരളിനെ രോഗങ്ങളില്‍ നിന്നും സംരക്ഷിയ്ക്കുന്നു.

കയ്പ്പും ചവര്‍പ്പും കലര്‍ന്ന ഔഷധങ്ങള്‍

പൊതുവേ കയ്പ്പും ചവര്‍പ്പും കലര്‍ന്ന ഔഷധങ്ങള്‍ കരള്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. നെല്ലിക്ക, മര മഞ്ഞള്‍, അമുക്കുരം, മൂടില്ലാത്താളി, പര്‍പ്പടകപ്പുല്ല്, കറ്റാര്‍ വാഴ, നീലയമരി, കടുകു രോഹിണി ഇവയെല്ലാം ആയുര്‍വേദത്തില്‍ കരള്‍ രോഗത്തിന് ഉത്തമമായി പറയുന്നു. ഇവയെല്ലാം തന്നെ പ്രകൃതി ദത്ത ഔഷധങ്ങളുമാണ്.

കാച്ചിയ മോര്

ലിവര്‍ പ്രശ്‌നങ്ങളുള്ളവര്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. പാല്‍ക്കഞ്ഞി, ഇഡ്ഢലി, ഓട്‌സ്, മലര്‍, ഇളനീര്, കാച്ചിയ മോര്, പാട നീക്കിയ പാല്‍, സൂചി ഗോതമ്പ്, കഞ്ഞി എന്നിവ കഴിയ്ക്കുന്നതു നല്ലതാണ്.

കരള്‍ പ്രശ്‌നങ്ങളുള്ളവര്‍

കരള്‍ പ്രശ്‌നങ്ങളുള്ളവര്‍ മദ്യപാന, പുകവലി ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക. വറുത്തതും പൊരിച്ചതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ വര്‍ജ്യമാണ്. കടുപ്പം കൂടിയ ചായ, കാപ്പി, പപ്പടം, അച്ചാര്‍ എന്നിവയെല്ലാം ഉപേക്ഷിയ്ക്കുക. ഇവയെല്ലാം കരള്‍ ആരോഗ്യത്തിനു ദോഷം വരുത്തും.

Loading...

Leave a Reply

Your email address will not be published.

More News