Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 8:11 am

Menu

Published on February 5, 2020 at 5:00 pm

വെറും വയറ്റില്‍ കറിവേപ്പില വെള്ളം കഴിക്കൂ..

curry-leaves-drinks-for-health

കറിവേപ്പില ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായകമായിട്ടുള്ള ഒന്നാണ്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും പ്രതിസന്ധികളും അനുഭവിക്കുന്നവര്‍ക്ക് എല്ലാം തികഞ്ഞ ഒരു ഒറ്റമൂലിയാണ് കറിവേപ്പില എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥയിലും കറിവേപ്പില തന്നെ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ അതിനായി കറിവേപ്പില എങ്ങനെ ഉപയോഗിക്കണം എന്നുള്ള കാര്യം നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

രാവിലെ വെറും വയറ്റില്‍ അല്‍പം കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുറച്ച് നാരങ്ങ നീരും തേനും മിക്‌സ് ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വെറും വയറ്റില്‍ ഈ പാനിയം കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും നമുക്ക് പരിഹരിക്കാവുന്നതാണ്.

ദഹനം

പലപ്പോഴും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ദഹന പ്രശ്‌നങ്ങള്‍. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിനെ പരിഹരിക്കാന്‍ അല്‍പം കറിവേപ്പിലയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായകമാവുന്നുണ്ട്. അസിഡിറ്റി പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

കൊളസ്‌ട്രോള്‍

ഇന്നത്തെ ജീവിത രീതിയും ഭക്ഷണ ശൈലിയും എല്ലാമാണ് പലപ്പോഴും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെറും വയറ്റില്‍ കറിവേപ്പിലയിട്ട വെള്ളം കുടിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്.

ക്യാന്‍സര്‍

ക്യാന്‍സര്‍ പോലുള്ള പ്രതിസന്ധികള്‍ പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം എന്ന കാര്യം മറക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ബ്രസ്റ്റ് ക്യാന്‍സര്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തടി കുറക്കാന്‍

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതവണ്ണം എന്നും ഒരു പ്രതിസന്ധി തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കറിവേപ്പില വെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് കറിവേപ്പില വെള്ളം. ഇത് ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിന് സഹായിക്കുന്നു.

ഹൃദയം

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല രക്തധമനികളിലെ തടസ്സം മാറ്റുന്നതിനും ഇത് സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കുറക്കുന്നതിലൂടെ തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പ്രമേഹം

പ്രമേഹം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം കറിവേപ്പിലയിട്ട വെള്ളം കഴിക്കുന്നത് നല്ലതാണ്. ഇത് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. ഇതില്‍ തേന്‍ ചേര്‍ക്കാതെ തന്നെ കഴിക്കാവുന്നതാണ്. ഇത് പ്രമേഹത്തിന് പരിഹാരം നല്‍കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കറിവേപ്പിലയിട്ട വെള്ളം.

അനീമിയ

അനീമിയ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം. ഇത് കുടിക്കുന്നത് പല ആരോഗ്യപരമായ അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതില്‍ ധാരാളം അയേണ്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ഹിമോഗ്ലോബിന്‍ ഉത്പാദിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കറിവേപ്പില.

കറിവേപ്പിലയും പാലും

കറിവേപ്പിലയും പാലും മിക്‌സ് ചെയ്ത് കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. കറിവേപ്പില ഉപയോഗിക്കുമ്പോള്‍ വിഷമില്ലാത്തതാണെന്ന് ഉറപ്പാക്കാന്‍ അല്‍പം ശ്രദ്ധിക്കാം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനായി മാറുന്നു. അതുകൊണ്ട് തന്നെ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

Loading...

Leave a Reply

Your email address will not be published.

More News