Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:47 am

Menu

Published on October 5, 2013 at 11:05 am

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ;നിഷേധ വോട്ടിനും അവസരം

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b4%bf

ന്യൂഡല്‍ഹി:അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഇതോട് ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ഛത്തിസ്ഗഢില്‍ രണ്ടു ഘട്ടങ്ങളായി നവംബര്‍ 11നും നവംബര്‍ 19നും പോളിങ് നടക്കും. മറ്റു നാലു സംസ്ഥാനങ്ങളില്‍ ഒറ്റദിവസമാണ് പോളിങ്. മധ്യപ്രദേശില്‍ നവംബര്‍ 25നും രാജസ്ഥാനില്‍ ഡിസംബര്‍ ഒന്നിനുമാണ് പോളിങ്. ഈ സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം വെള്ളിയാഴ്ച നിലവില്‍വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്. സമ്പത്ത്അറിയിച്ചു.എല്ലായിടത്തും വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഛത്തിസ്ഗഢില്‍ ഈ മാസം 18 മുതല്‍ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. മധ്യപ്രദേശില്‍ നവംബര്‍ ഒന്നു മുതലും, രാജസ്ഥാനില്‍ നവംബര്‍ അഞ്ചിനും ദല്‍ഹി, മിസോറം എന്നിവിടങ്ങളില്‍ നവംബര്‍ ഒമ്പതിനും പത്രിക സ്വീകരിച്ചു തുടങ്ങും.
ഛത്തിസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ബി.ജെ.പിയാണ് ഭരിക്കുന്നത്. ദല്‍ഹി, രാജസ്ഥാന്‍, മിസോറം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും. മിസോറം ഒഴികെ നാലു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ടുള്ള മത്സരമാണ്.
മിസോറമില്‍ കോണ്‍ഗ്രസ്, പ്രാദേശിക പാര്‍ട്ടികളായ മിസോറം നാഷനല്‍ ഫ്രണ്ട്, മിസോറം പീപ്പ്ള്‍ കോണ്‍ഗ്രസ് എന്നിവ തമ്മിലാണ് മത്സരം. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം ത്രികോണ മത്സരത്തിൻറെ പ്രതീതി നല്‍കുന്നതാണ്.
നക്സല്‍ ബാധിത സംസ്ഥാനമായ ഛത്തിസ്ഗഢില്‍ സുരക്ഷ പരിഗണിച്ചാണ് രണ്ടുഘട്ടങ്ങളിലായി പോളിങ് നടത്തുന്നത്. തെരഞ്ഞെടുപ്പ് ചെലവ്, പെരുമാറ്റച്ചട്ട ലംഘനം, പെയ്ഡ് ന്യൂസ് തുടങ്ങിയവ നിയന്ത്രിക്കാന്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News