Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:02 pm

Menu

Published on May 6, 2013 at 5:53 am

കൂടങ്കുളം ആണവ നിലയത്തിന് പ്രവര്‍ത്തനാനുമതി

%e0%b4%95%e0%b5%82%e0%b4%9f%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%86%e0%b4%a3%e0%b4%b5-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d

ന്യൂദല്‍ഹി: കൂടങ്കുളം ആണവനിലയത്തിന് സുപ്രീംകോടതി പ്രവര്‍ത്തനാനുമതി നല്‍കി. കൂടങ്കുളം ആണവ നിലയത്തിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്നും രാജ്യത്തിന്റെ ദീര്‍ഘകാല ആവശ്യത്തിന് ആണവോര്‍ജം ആവശ്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് ആണവ നിലയം തടസ്സമാകരുതെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ചിലരുടെ ചെറിയ താല്‍പര്യങ്ങലുടെ പേരില്‍ രാജ്യതാല്‍പര്യം അവഗണിക്കാനാവില്ല. വിശാലമായ പൊതുതാല്‍പര്യം മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്നും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, ജസ്റ്റിസ് ദീപക് മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.

സുരക്ഷാപരമായ കാരണങ്ങളാല്‍ ആണവനിലയത്തിന്റെ കമീഷനിങ് തടയണമെന്നാവശ്യപ്പെട്ട് ഫ്രന്‍റ്സ് ഓഫ് ദ എര്‍ത്ത്, സമരസമിതിക്കു വേണ്ടി സുന്ദര്‍രാജ് ഉള്‍പ്പെടെ ഏതാനും പേര്‍ സമര്‍പ്പിച്ച ഹരജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. കൂടങ്കുളം ആണവനിലയം സുരക്ഷിതമല്ലെന്നും ആണവമാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News