Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. നവംബര്‍ അവസാന വാരം വോട്ടെടുപ്പ് നടത്താമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജില്ലാപഞ്ചായത്തുകളുടെ പട്ടിക ഒക്ടോബര്‍ 16നകം പൂര്‍ത്തിയാക്കും. ബ്ലോക്കു പഞ്ചായത്തുകളുടെ അന്തിമ പട്ടിക സെപ്റ്റംബര്‍ 14ന് പുറത്തിറക്കും. ഒക്ടോബര്‍ 19ന് വിജ്ഞാപനം പുറത്തിറക്കും. നവംബര്‍ 24ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്താം. നവംബര്‍ 28ന് വോട്ടെണ്ണാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഒക്ടോബര്‍ 19 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കും. വോട്ടെണ്ണല്‍ നവംബര്‍ 28 നു നടത്താമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ബ്ളോക്കു പഞ്ചായത്തുകളുടെ അന്തിമ പട്ടിക സെപ്റ്റംബര്‍ 14 ന് പ്രസിദ്ധീകരിക്കും. ജില്ലാപഞ്ചായത്തുകളുടെ അന്തിമ പട്ടിക ഒക്ടോബര്‍ 16 നും പുറത്തിറക്കും. സംവരണ വാര്‍ഡുകള്‍ ഒക്ടോബര്‍ 17 ന് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ 17 ന് തന്നെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാമെന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചു.
Leave a Reply