Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2025 1:11 pm

Menu

Published on February 14, 2015 at 10:18 am

ദേശീയ ഗെയിംസ് : മെഡല്‍പട്ടികയില്‍ സര്‍വിസസിന് ഓവറോള്‍ കിരീടം, കേരളം രണ്ടാമത്

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%9f%e0%b5%8d

തിരുവനന്തപുരം: ദേശീയ ഗെയിംസിൻറെ സമാപനചടങ്ങ് മാത്രം  ഇന്ന് അവശേഷിക്കെ സ്വര്‍ണ സമ്പാദ്യത്തില്‍ റെക്കോര്‍ഡിട്ട് കേരളം രണ്ടാം സ്ഥാനത്ത്.54 സ്വര്‍ണമായാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. 91 സ്വര്‍ണം, 33 വെള്ളി, 35 വെങ്കലം ഉള്‍പ്പടെ 159 മെഡലുകളുമായി സര്‍വ്വീസസ് ഒന്നാംസ്ഥാനത്തെത്തി.ഗെയിംസ് ചരിത്രത്തില്‍ കേരളത്തിന്‍െറ ഏറ്റവും മികവാര്‍ന്ന പ്രകടനമാണിത്. ആദ്യമായി ആതിഥേയത്വം വഹിച്ച 1987ല്‍ ഓവറോള്‍ കിരീടം നേടിയ കേരളം 1999 ല്‍ മണിപ്പൂരില്‍ രണ്ടാം സ്ഥാനത്തത്തെി നേടിയ 52 സ്വര്‍ണമാണ് റെക്കോഡ് നേട്ടം. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടക്കുന്ന സമാപന ചടങ്ങോടെ താരങ്ങള്‍ മടങ്ങും. ഗവര്‍ണര്‍ പി.സദാശിവമാണ് ചടങ്ങിലെ മുഖ്യാതിഥി. സമാപനച്ചടങ്ങില്‍ നടി ശോഭനയുടെ ‘റിവേഴ്‌സ് ഓഫ് ഇന്ത്യ’ എന്ന നൃത്തശില്പമുണ്ടായിരിക്കും. ഇന്ത്യയിലെ നദികളെക്കുറിച്ചാണ് നൃത്തശില്പം. മാര്‍ച്ച് പാസ്റ്റും മെഡല്‍വിതരണവും കഴിഞ്ഞ് അവസാന ഇനമായി ഗോവയില്‍നിന്നുള്ള കലാകാരന്മാരുടെ പരിപാടികള്‍ അരങ്ങേറും. ഗോവയിലാണ് അടുത്ത ദേശീയ ഗെയിംസ് നടക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News