Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഭാര്യമാരോടുള്ള സ്‌നേഹം യഥാര്‍ത്ഥമാണെങ്കില്‍ ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാനും അമീര്‍ ഖാനും സെയ്ഫ് അലി ഖാനും ഹിന്ദു മതത്തിലേക്ക് മതം മാറണമെന്ന് ഹിന്ദു മഹാസഭ. സംഘടനയുടെ വാരികയായ ഹിന്ദു സഭാ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് താരങ്ങൾക്ക് നേരെ ഇത്തരമൊരു വെല്ലുവിളി നടത്തിയിരിക്കുന്നത്. ഇവരെ കൂടാതെ പുറമെ ഫര്‍ദീന്‍ ഖാനെയും ഇമ്രാന്‍ ഹശ്മിയെയും സംഘടന ഹിന്ദുവാകാന്‍ വെല്ലുവിളിച്ചിട്ടുണ്ട്. ഇവര്‍ സ്വാന്തം ഭാര്യമാരെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഹിന്ദു മതത്തിലേക്ക് മാറി ഭാര്യമാരുടെ മതത്തിലെയും സംസ്‌ക്കാരത്തിലെയും ആചാരാനുഷ്ടാനങ്ങള്‍ പിന്തുടരണമെന്ന് വെല്ലുവിളിക്കുന്നതായി വാരികയുടെ എഡിറ്റര്‍ മുന്ന കുമാര്‍ സിങ് പറഞ്ഞു. സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഹിന്ദു മതത്തിലേക്ക് മാറി ഭാര്യമാരുടെ മതത്തിലെയും സംസ്‌ക്കാരത്തിലെയും ആചാരാനുഷ്ടാനങ്ങള്‍ പിന്തുടരണമെന്ന് വെല്ലുവിളിക്കുന്നതായി വാരികയുടെ എഡിറ്റര്‍ മുന്ന കുമാര്‍ സിങ് പറഞ്ഞു. ഷാരൂഖ് ഖാന്‍ ഗൗരിയെയും അമീര്‍ ഖാന്‍ കിരണ്‍ റാവുവിനെയും സെയ്ഫ് കരീന കപൂറിനെയുമാണ് വിവാഹം ചെയ്തിരിക്കുന്നത്.ലൗ ജിഹാദിന്റെ പേരില്‍ വിഎച്ച്പി ഉപയോഗിച്ച കരീന കപൂറിന്റെ ബുര്‍ഖ ഇട്ട ചിത്രത്തെയും മുഖപ്രസംഗത്തില്‍ ന്യായീകരിക്കുന്നുണ്ട്.
Leave a Reply