Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:22 am

Menu

Published on November 15, 2013 at 10:05 am

മംഗളാ എക്സ്‌പ്രസ് പാളം തെറ്റി;മലയാളി ഉൾപ്പെടെ 7 മരണം

%e0%b4%ae%e0%b4%82%e0%b4%97%e0%b4%b3%e0%b4%be-%e0%b4%8e%e0%b4%95%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b3%e0%b4%82-%e0%b4%a4%e0%b5%86

മുംബൈ:നിസാമുദീന്‍-എറണാകുളം മംഗളാ എക്സ്‌പ്രസ് പാളം തെറ്റി.അപകടത്തില്‍ ഒരു മലയാളിയടക്കം 7പേര്‍ മരിച്ചു.അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു.ഇതിൽ 20 പേരുടെ നില ഗുരുതരമാണ്.25 പേര്‍ ബോഗികള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നു.കാസര്‍കോട്‌ സ്വദേശി മുരളീധരന്‍ ആണു മരിച്ച മലയാളി.ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ട്രെയിനാണ് പാളം തെറ്റിയത്.മഹാരാഷ്ട്രയിലെ ഇഗത്പുരി സ്റ്റേഷന് സമീപമായിരുന്നു അപകടം.പരുക്കേറ്റവരെ ഗോട്ടിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.പരുക്കേറ്റവരിലും മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളതായാണ്‌ റിപ്പോര്‍ട്ട്‌.മൂന്നു ബോഗികള്‍ പൂര്‍ണമായും ഒമ്പത് ബോഗികള്‍ ഭാഗികമായും തകര്‍ന്ന് പാളത്തിന് പുറത്ത് പോയി.ഇന്ന് രാവിലെ 6.25ഓടെയാണ് അപകടമുണ്ടായത്.നാസിക്കില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണിത്.പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നും അറിയുന്നു.പക്ഷെ റെയില്‍വെ ഇത് സ്ഥിരീകരിച്ചിട്ടില്ല.എസ്-9, എസ്-10, എസ്-11 എന്നീ സ്ളീപ്പര്‍ കോച്ചുകളും ബി-1 ബി-2 ബി-3 എന്നീ എ.സി കോച്ചുകളും പാന്‍ട്രികാറും അടക്കം 13 ബോഗികള്‍ പാളം തെറ്റിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.മഹരാഷ്ട്രയിലെ നാസിക്കിനും കല്യാണിനും ഇടയില്‍ ഇഗത്പുരി സ്റ്റേഷന് സമീപത്താണ് ആദ്യത്തെ മൂന്നുബോഗികള്‍ പാളം തെറ്റിയത്.അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിനായുള്ള നടപടികളും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.അപകടം സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായുള്ള കണ്‍ട്രോള്‍ റൂം തുറക്കുന്നതിനുള്ള നടപടികളും റെയില്‍വേ തുടങ്ങിയിട്ടുണ്ട്.അപകടത്തില്‍പ്പെട്ട കോച്ചുകളില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നുണ്ടെന്നാണ് സൂചന.ഒരു കോച്ച് പൂര്‍ണമായും തകര്‍ന്നതായും അറിയുന്നു.അപകമുണ്ടായത് ജനവാസം കുറഞ്ഞ സ്ഥലത്തായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി.റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്,പൊലീസ്,അഗ്നിശമനസേന എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.മെഡിക്കല്‍ സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.ക്രെയിന്‍ ഉപയോഗിച്ച് ബോഗികള്‍ ഉയര്‍ത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.ആറു മണിക്കൂറിനുള്ളില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.നാസിക്കില്‍ നിന്ന് മുംബൈയിലേക്കും കൊങ്കണ്‍ മേഖലയിലേക്കുമുള്ള റെയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.മഹരാഷ്ട്രയിലെ ഏറ്റവും തിരക്കേറിയ പാതയാണിത്.ഉത്തരേന്ത്യയിലേക്കുള്ള പോകുന്ന ഭൂരിപക്ഷം ട്രെയിനുകളും നാസിക്കിനും കല്യാണിനും മധ്യേയാണ് കടന്നു പോകുന്നത്.ഉത്തരേന്ത്യയില്‍ നിന്നുള്ള മലയാളികള്‍ ആശ്രയിക്കുന്ന ട്രെയിനാണ് നിസാമുദീന്‍-എറണാകുളം മംഗളാ എകസ് പ്രസ്.ഇത് കൊങ്കണ്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News