Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയില്‍ പത്തു ഭീകരര്‍ കൊല്ലപ്പെട്ടു.ലാച്ചിപുര മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച വരെയാണ് വധിച്ചത്. 15 അംഗ സംഘമാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഉറിയിലെ സൈനിക ക്യാമ്പിനു നേരേ നടന്ന ഭീകരാക്രമണത്തില്‍ 18 ജവാന്മാര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ കരസേന ശക്തമായ സൈനിക നടപടി തുടങ്ങിയത്. സൈന്യം നല്‍കിയ തിരിച്ചടിയില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ പത്തുപേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഇതുവരെ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 14 ആയി.
Leave a Reply