Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 2:37 pm

Menu

Published on January 14, 2015 at 12:19 pm

ഗംഗാ നദിയില്‍ ഒഴുകിക്കൊണ്ടിരിക്കുന്നത് 100 ഓളം ശവശരീങ്ങള്‍

100-bodies-found-floating-in-ganga

ലഖ്‌നൗ: ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് പുതിയ വാർത്തയൊന്നുമല്ല. എന്നാല്‍ പതിവില്‍ നിന്ന് വിപരീതമായി ഗംഗ നദിയിൽ കുറേയേറെ മൃതദേഹങ്ങള്‍ ഒഴുകുന്നതായാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.ഉത്തര്‍ പ്രദേശിലെ ഉന്നവ് ജില്ലയിലാണ് ഗംഗാ നദിയില്‍ നൂളോറം മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. മരണപ്പെടുന്നവരെ ജലസമാധി എന്നപേരില്‍ ഗംഗയില്‍ തള്ളുന്നത് സാധാരണയാണ്. സന്യാസിമാരുടെ ശവശരീങ്ങളും പുണ്യത്തിനു വേണ്ടി ഗംഗയില്‍ നിമഞ്ജനം ചെയ്യാറുണ്ട്. ഈ ശവശരീരങ്ങള്‍ നദിയിൽ ദിവസങ്ങളോളം ഒഴുകി നടക്കുന്നത് നിത്യസംഭവമാണ്.എന്നാൽ ചൊവ്വാഴ്ച പരിയറിനും കാണ്‍പൂരിനും ഉനാവിനും ഇടക്ക് 100 ഓളം ശവശരീരങ്ങളാണ് കണ്ടെടുത്തത്. മൃതദേഹങ്ങളില്‍ പലതും ചീഞ്ഞളിഞ്ഞ അവസ്ഥയിലാണുള്ളത്. 30 ഓളം ശവശരീരങ്ങൾ ഇതുവരെ കരയ്ക്കടുപ്പിച്ചു. ശരാശരി അഞ്ച് മുതല്‍ 10 വരെ മൃതദേഹങ്ങള്‍ മാത്രമാണ് ഇവിടെ നിന്നും ഒഴുക്കി വിടാറുള്ളത്. ശവസംസ്‌കാരം നടത്താന്‍ കഴിവില്ലാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് ഇവിടെ പൊതുവേ മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുക്കുന്നത്. ഇത്രയധികം മൃതദേഹങ്ങൾ നദിയിൽ ഒഴുകുന്നത് സംശയം ജനിപ്പിക്കുന്നുണ്ട്. അതേ സമയം നദിയില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ മുൻപ് ഒഴുക്കി വിട്ട മൃതദേഹങ്ങള്‍ അടിത്തട്ടില്‍ നിന്ന് പൊങ്ങി വന്നതായിരിക്കാം എന്ന സംശയവുമുണ്ട്. സംഭവത്തില്‍ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.പൊലീസ് അഡീഷണല്‍ സൂപ്രണ്ടും ജില്ലാ മജിസ്ട്രേറ്റും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News