Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 15, 2026 10:59 pm

Menu

Published on February 10, 2014 at 4:41 pm

ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ച; 11 മരണം

11-dead-1200-injured-as-heavy-snow-hits-japan-reports

ടോക്കിയോ: ജപ്പാനില്‍ അതിശൈത്യം മൂലം  11 പേർ മരിച്ചു.ഇതിനുപുറമേ 1200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  മഞ്ഞുമൂടിയ റോഡില്‍ കാറുകള്‍ തെന്നിയുണ്ടായ അപകടങ്ങളില്‍പ്പെട്ടാണ് മരണങ്ങള്‍ ഏറെയും. ഏകദേശം 27 സെന്‍റീമീറ്റര്‍ കനത്തില്‍ മഞ്ഞില്‍ പുതഞ്ഞിരിക്കുകയാണ് ടോക്കിയോ നഗരം. കടുത്ത മഞ്ഞുകാറ്റും തലസ്ഥാനത്തുടനീളം വീശുന്നുണ്ട്. കലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുപ്രകാരം 45 വര്‍ഷത്തിനിടെയുള്ള ഏറ്റവുംവലിയ മഞ്ഞുവീഴ്ചയാണിതെന്നാണ്. 20000ത്തോളം വീടുകളില്‍ വൈദ്യുതി ഇല്ല. 400റോളം ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News