Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പള്‍സ് പോളിയോ വാക്സിനു പകരം ഹെപ്പറ്റൈറ്റിസ് ബി വാക്സിന്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് ബംഗാളിലെ ഹൂഗ്ളിയില്‍ 114 കുട്ടികളെ ആശുപത്രിയിലാക്കി. സംഭവത്തെ തുടര്‍ന്ന് ആറു പേരെ ഹൂഗ്ളി ജില്ലാ ജഡ്ജി സസ്പെന്‍റ് ചെയ്തു. ഞായറാഴ്ച പള്‍സ് പോളിയോ ദിനത്തില്‍ ഖാത്തൂല്‍ ഗ്രാമത്തിലെ ആരാംബാഗ് സബ് ഡിവിഷനിലെ പോളിയോ ബൂത്തില്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ നല്‍കാന്‍ എത്തിയവര്‍ക്കാണ് ഇങ്ങനെ ഉണ്ടായത്.
ഇതിനകം തന്നെ 114 കുട്ടികള്‍ക്ക് ഹെപ്പറ്റൈറ്റിസ് വാക്സിന്‍ നല്‍കിയിരുന്നു. വാക്സിന്‍ മാറി നല്‍കിയതായി ആരാംബാഗ് സബ് ഡിവിഷന്‍ ആശുപത്രി അധികൃതര്‍ സമ്മതിച്ചു. എന്നാല്‍, ഹെപ്പറ്റൈറ്റിസ് ബി വാക്സിന്‍ കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നം ഉണ്ടാക്കില്ളെന്നാണ് ആശുപത്രി സൂപ്രണ്ട് നിര്‍മാല്യ റായ് പറയുന്നത്.
Leave a Reply