Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട.ഇത്തവണ വിദേശ പൗരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. മൂന്ന് കിലോ ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.രാവിലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലത്തെിയ 28 ശ്രീലങ്കന്‍ വനിതകളില്‍നിന്നും 14 ശ്രീലങ്കന്‍ പുരുഷന്മാരില്‍നിന്നുമാണ് ആദ്യം സ്വര്‍ണം പിടിച്ചെടുത്തത്.തുടര്‍ന്ന് ഉച്ചയോടെമറ്റൊരു ശ്രീലങ്കന്‍ വിമാനത്തിലത്തെിയ പുരുഷന്മാരില്‍നിന്നും ഒരു സ്ത്രീയില്‍നിന്നുമായി വേറെയും സ്വര്‍ണം പിടിച്ചെടുത്തു.സ്‌ഥിരമായി സ്വര്‍ണം കടത്തുന്നവരാണു പിടിയിലായ സംഘമെന്നു കസ്‌റ്റംസിന്റെ അന്വേഷണത്തില്‍ വ്യക്‌തമായി.ശ്രീലങ്കയില്‍നിന്നു മാസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും ഇവര്‍ ഇന്ത്യയില്‍ വരുന്നുണ്ട്. നിറം ചേര്‍ത്തു തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ വിവിധ തരത്തിലും രൂപത്തിലും ആഭരണങ്ങള്‍ ഉണ്ടാക്കിയാണ് ഇവര്‍ കടത്തുന്നത്. ചെന്നൈയിലേക്കു പോകാനായിരുന്നു ഇവരുടെ പദ്ധതി. ചെന്നൈയിലാണ് ആഭരണങ്ങള്‍ മൊത്തമായി വിറ്റഴിക്കുന്നത്. ആഭരണം വിറ്റുകിട്ടുന്ന പണം ഉപയോഗിച്ചു ചെന്നൈയില്‍നിന്നു വസ്‌ത്രങ്ങള്‍ വാങ്ങി ശ്രീലങ്കയിലേക്കു കൊണ്ടുപോകുകയാണു പതിവ്.കഴിഞ്ഞ ഒക്‌ടോബര്‍ അഞ്ചിനും നവംബര്‍ അഞ്ചിനും ഇത്തരത്തില്‍ സ്വര്‍ണാഭരണങ്ങളുമായി സംഘം എത്തിയിരുന്നു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കള്ളക്കടത്തു ലോബിയാണ് ഇവര്‍ക്കു പിന്നില്‍. യാത്രക്കാരുടെ ബാഗേജുകളിലും വസ്‌ത്രങ്ങളിലുമാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. ചിലര്‍ കൂടുതല്‍ ആഭരണങ്ങള്‍ ധരിച്ചിരുന്നു.ഇവരുടെ പക്കല്‍നിന്നു പിടിച്ചെടുത്ത ആഭരണങ്ങളെല്ലാം സാധാരണ ആഭരണങ്ങളില്‍നിന്നു വ്യത്യസ്‌തമായി കൂടുതല്‍ കട്ടിയുള്ളതും ഒരേ രീതിയിലുള്ളതുമായിരുന്നു.കൊളംബൊ-ചെന്നൈ റൂട്ടില്‍ ഇത്തരത്തില്‍ കൊണ്ടുവരുന്ന ആഭരണങ്ങളെക്കുറിച്ചു കസ്‌റ്റംസിനു ലഭിച്ച രഹസ്യസന്ദേശത്തെത്തുടര്‍ന്നാണ് ഇവരെ പരിശോധിച്ചത്.കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ എസ്.എ.എസ്. നവാസ്,സൂപ്രണ്ടുമാരായ ജി.അജിത്കൃഷ്ണന്‍, കെ.എസ്.ബിജുമോന്‍, ഇ.വി.ശിവരാമന്‍,ലാല്‍ഫിജോസഫ്,ചെഞ്ചുരാമന്‍, ജിമ്മി ജോസഫ്, സുനില്‍കുമാര്‍, എസ്.മനോജ്കുമാര്‍, നിതീഷ് ശുക്ള,അഞ്ജന മേനോന്‍, അനൂജി ക്രിസ്റ്റഫര്‍, ജ്യോതിമോഹന്‍, ശ്രീജിഷ എന്നിവരുള്‍പ്പെട്ട സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.പിടിയിലായ ശ്രീലങ്കന്‍ സ്വദേശികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ കടത്ത് കേസിലെ പ്രധാന പ്രതി ഫയാസ് ഇപ്പോള്‍ ജയിലില്‍ ആണ്.കരിപ്പൂരിലെ സ്വര്‍ണ കടത്ത് കേസിലെ പ്രതികള്‍ക്ക് ഫയാസുമായി ബന്ധമുള്ള കാര്യം തെളിഞ്ഞിരുന്നു. വിദേശികളെ കൂടി ഉള്‍പ്പെടുത്തിയുള്ളതാണോ കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ കടത്തെന്ന് സംശയം ബലപ്പെടുത്തുന്നതാണ് പുതിയ സ്വര്‍ണവേട്ട.
Leave a Reply