Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2025 3:56 am

Menu

Published on July 28, 2013 at 11:04 am

ലിബിയയില്‍ 12,000 പേര്‍ ജയില്‍ചാടി

12000-person-escaped-from-libiyan-jail

ലിബിയയിലെ ബെന്‍ഗാസി നഗരത്തിലെ അല്‍ – കുഫിയ ജയിലില്‍ നിന്നും 12,000 തടവുകാര്‍ സാഹസികമായി രക്ഷപ്പെട്ടു. ജയിലിലുണ്ടായ കലാപത്തിനിടെയാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.എന്നാൽ അജ്ഞാതരായ ആയുധധാരികള്‍ ജയില്‍ അക്രമിച്ച് തടവുകാരെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്.

മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമര്‍ ഗദ്ദാഫിയുടെ അനുയായികളും കുറ്റവാളികളും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടും. രക്ഷപ്പെട്ടവരില്‍ വിദേശികളുള്ളതിനാല്‍ വെടിവെക്കാതെ ഇവരെ കീഴടക്കാനാണ്‌സുരക്ഷാ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സംഭവത്തെതുടര്‍ന്ന് ലിബിയയുടെ അതിര്‍ത്തികള്‍ അടച്ചിടാനും രാജ്യവ്യാപകമായി തിരച്ചില്‍ നടത്താനും ലിബിയന്‍ പ്രധാനമന്ത്രി അലി സിദാന്‍ ഉത്തരവിട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News