Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:51 pm

Menu

Published on June 25, 2013 at 4:37 pm

കേദര്‍നാഥില്‍ നിന്നും 127 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

127-more-bodies-recovered-from-kedarnath

ഡറാഡൂണ്‍: കേദര്‍നാഥില്‍ നിന്നും 127 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.കനത്ത മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്.അനൗദ്യോഗിക കണക്കനുസരിച്ചും ദുരന്തനിവാരണ മന്ത്രി യശ്പാല്‍ ആര്യ പറയുന്നതനുസരിച്ചും മരണസംഖ്യ 5000 കവിയും. ഇപ്പോള്‍ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 807 ആയി ഉയര്‍ന്നു. മഴ കനത്തതോടെ മണ്ണിടിഞ്ഞ് വീണ്ടും റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.പ്രളയത്തില്‍ കുടുങ്ങിയ പത്ത് മലയാളികളെക്കുറിച്ച് വിവരമില്ല.കനത്ത മഴയും മണ്ണിടിച്ചിലും കാരണം തിങ്കളാഴ്ച 1000 ആളുകളെ മാത്രമാണ് പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും മാറ്റാനായത്.മഴ മൂലം തിങ്കളാഴ്ച ഒറ്റ ഹെലികോപ്ടറുകള്‍ക്കും സഹസ്രാധാര ഹെലിപ്പാഡില്‍ നിന്ന് പുറപ്പെടാന്‍ കഴിഞ്ഞില്ല.

Loading...

Leave a Reply

Your email address will not be published.

More News