Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:13 am

Menu

Published on September 28, 2013 at 9:43 am

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 25 ആയി

13-killed-after-five-storey-building-collapses-in-mumbai-several-feared-trapped

മുംബൈ: ഡോക്യാര്‍ഡ് റെയില്‍വേ സ്‌റ്റേഷന് സമീപം അഞ്ചുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 25 ആയി. പരിക്കേറ്റ 32 പേര്‍ ജെ.ജെ. ആസ്പത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ പേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പറയുന്നത്. 33 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടത്തില്‍ 22 കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്. കെട്ടിടം തകരുമ്പോള്‍ മിക്കവരും നല്ല ഉറക്കത്തിലുമായിരുന്നു. അതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കും.46 പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് കോര്‍പ്പറേഷന്‍ രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റുള്ളവരെ വേറെ കെട്ടിടത്തിലേക്ക് മാറ്റും.

Loading...

Leave a Reply

Your email address will not be published.

More News