Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:42 pm

Menu

Published on August 3, 2015 at 1:22 pm

മകളെ ബലാത്സംഗം ചെയ്ത പിതാവിന്‌ സൗദിയില്‍ 13 വര്‍ഷം തടവും 2000 ചാട്ടയടിയും

13-year-jail-sentence-2000-lashes-for-man-who-raped-daughter

ജിദ്ദ: മകളെ ബലാത്സംഗം ചെയ്ത പിതാവിന്‌ 13 വര്‍ഷം തടവും 2000 ചാട്ടയടിയും ശിക്ഷ. ജിദ്ദ കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് വർഷത്തോളമായി ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു.മാതാവും സഹോദരങ്ങളും വീട്ടിലില്ലാതിരുന്ന നേരത്ത്‌ പിതാവ്‌ തന്നെ നിരന്തരം ബലാത്സംഗം ചെയ്‌തിരുന്നതായി പെണ്‍കുട്ടി പോലീസിനോട്‌ പറഞ്ഞു. വിവരം കുടുംബത്തില്‍ ആരോടെങ്കിലൂം പറഞ്ഞാല്‍ മര്‍ദ്ദിക്കുമെന്ന്‌ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.ഒരിക്കല്‍ പിതാവിന്‌ വഴങ്ങാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന്‌ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട്‌ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ യുവതിയെ പിതാവ്‌ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും തടഞ്ഞപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഇവര്‍ ആത്മഹത്യാശ്രമം നടത്തി.അന്വേഷണം നടത്തിയ പോലീസ്‌ യുവതിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന്‌ കണ്ടെത്തുകയും ചെയ്‌തു.

Loading...

Leave a Reply

Your email address will not be published.

More News