Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:58 am

Menu

Published on October 4, 2013 at 10:20 am

ഇറ്റലിയിൽ ബോട്ട് മുങ്ങി 133 മരണം

133-feared-dead-in-italy-migrant-boat-disaster

റോം: ഇറ്റലിയിലേക്ക് അഭയാര്‍ഥികളുമായി വന്ന ബോട്ട് മുങ്ങി 133 പേര്‍ മരിച്ചു. 150 പേരെ രക്ഷപ്പെടുത്തി. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്. ഇതുവരെ 103 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇറ്റലിക്കും സിസിലിക്കുമിടയിലെ ചെറിയ ദ്വീപാണ് ലംപഡൂസ.
ബോട്ട് അപകടത്തിലാവുമെന്ന് കണ്ടപ്പോള്‍ പരിഭ്രാന്തരായ നിരവധി യാത്രക്കാര്‍ കടലിലേക്ക് ചാടുകയായിരുന്നു. ഇവരില്‍ പലരെക്കുറിച്ചും വിവരമില്ല. ബോട്ടില്‍ 500 യാത്രക്കാരുണ്ടായിരുന്നതായി പറയുന്നു.
ബോട്ടിൻറെ  എന്‍ജിന്‍ തകരാറിലായപ്പോള്‍ അതിര്‍ത്തി രക്ഷാസേനയുടെ സഹായത്തിനായി തീ കത്തിച്ചത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തിയെന്നാണ് നിഗമനം. തീ പടര്‍ന്നപ്പോള്‍ യാത്രക്കാര്‍ പരിഭ്രാന്തരാവുകയും ബോട്ട് മറിയുകയുമായിരുന്നുവെന്നാണ് കരുതുന്നത്
ലിബിയ, സൊമാലിയ, എറിത്രിയ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് അഭയാര്‍ഥികളെന്ന് കരുതുന്നു.താങ്ങാവുന്നതിലധികം പേരെ കയറ്റിയാണ് വേണ്ടത്ര സൗകര്യങ്ങളില്ലാതെ അഭയാര്‍ഥികളുമായി ബോട്ടുകളെത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News