Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:46 pm

Menu

Published on April 3, 2015 at 9:51 am

കെനിയന്‍ സര്‍വകലാശാലയ്ക്ക് നേരെ ഭീകരാക്രമണം;147 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

147-dead-islamist-gunmen-killed-after-attack-at-kenya-college

നയ്‌റോബി: കെനിയന്‍ സര്‍വകലാശാലയ്ക്ക് നേരെ അല്‍ഷബാബ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍  147 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു.കെനിയയുടെ വടക്കു കിഴക്കന്‍ പ്രദേശത്തുള്ള ഗാരിസയിലെ സര്‍വ്വകലാശാലയ്ക്കു നേരേയാണ് അല്‍ ഖൈ്വദ ബന്ധമുള്ള തീവ്രവാദി സംഘടന ആക്രമണം നടത്തിയത്.നിരവധി പേര്‍ക്ക് പരുക്കേറ്റു.സംഭവം നടക്കുമ്പോള്‍ യൂണിവേഴ്‌സിറ്റ് ക്യാമ്പസില്‍ 500ലധികം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. തീര്‍ത്ഥാടകരുടെ വേഷത്തില്‍ എത്തിയ തീവ്രവാദികള്‍ ക്യാമ്പസിനുള്ളിലെ പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. വന്‍ ആയുധ ശേഖരവുമായെത്തിയ അഞ്ചംഗ തീവ്രവാദി സംഘം വിദ്യാര്‍ത്ഥികളെ ഹോസ്റ്റലിലാണ് ബന്ദികളാക്കി വച്ചിരിക്കുന്നത്. തീമുസ്ലീമുകളായ വിദ്യാര്‍ത്ഥികളെ വിട്ടയക്കുമെന്നും ക്രിസ്ത്യാനികളെ ബന്ദികളാക്കി വെക്കുമെന്നും അല്‍ഷബാബ് തീവ്രവാദികള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദികളിലൊരാളെ സേന വധിച്ചതായി കെനിയയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.2012 മുതല്‍ 2014 വരെ അല്‍ഷബാബ് ആക്രമണങ്ങളില്‍ കെനിയയില്‍ 312 പേര്‍ കൊല്ലപ്പെട്ടു. ഇതേകാലയളവില്‍ ഗാരിസയില്‍ 38 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 149 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2013ല്‍ കെനിയയുടെ തലസ്ഥാനമായ നയ്‌റോബിയിലെ ഷോപ്പിങ് മാളില്‍ നടത്തിയ ആക്രമണത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News