Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലോട്: കുരങ്ങുകളെ കൂട്ടത്തോടെ ഫ്യൂരിഡാന്‍ വിഷം കൊടുത്ത് കൊന്നു.പതിഞ്ചോളം കുരങ്ങന്മാരെയാണ് ഫ്യൂരിഡാന്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്.രഹസ്യ വിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ തെരച്ചിലില്‍ ഏഴു കുരങ്ങുകളുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ആറുമാസം മുതല്‍ ഏഴുവയസുവരെ പ്രായമുള്ള കുരങ്ങുകളാണ് ചത്തത്.ആറുമാസം മുതല്‍ ഏഴുവയസുവരെ പ്രായമുള്ള കുരങ്ങുകളാണ് ചത്തത്.അഞ്ചു വലിയ കുരങ്ങുകളും രണ്ടു കുട്ടിക്കുരങ്ങന്മാരുമാണ് ചത്തുകിടന്നത്. മരണത്തിലും മക്കളെ മാറത്തൊതുക്കിയ അമ്മക്കുരങ്ങിൻറെ കാഴ്ച വേദനയായി.പാലോട് റേഞ്ച് ഓഫീസ് പരിധിയില്‍പ്പെട്ട ജവഹര്‍ കോളനി സേനാനിപുരത്താണ് സംഭവം.കുരങ്ങുകളെ വിഷംകൊടുത്തു കൊന്ന സംഭവത്തില്‍ സേനാനിപുരത്തെ കരാര്‍ തൊഴിലാളിയെ സംശയിക്കുന്നതായി റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ജലീല്‍ പറഞ്ഞു.മുന്‍പും ഇയാള്‍ കാട്ടുമൃഗങ്ങളെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്.ശനിയാഴ്ച ഉച്ചയോടെയാണ് ഈ പ്രദേശത്ത് കാട്ടുകുരങ്ങുകള്‍ ചത്തുവീണു തുടങ്ങിയത്.വൈകുന്നേരത്തോടെ നാലു കുരങ്ങുകളെ പ്രദേശവാസിയായ ഒരാള്‍ എടുത്തുകൊണ്ടുപോകുന്നത് കണ്ട നാട്ടുകാരാണ് വിവരം പാലോട് റേഞ്ച് ഓഫീസറെ അറിയിച്ചത്.കുരങ്ങന്മാരുടെ മരണകാരണം വിശകലനം ചെയ്യുന്നതിനായി ശവശരീരങ്ങള്‍ പാലോട് വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് മാറ്റി.വനം/വന്യജീവി നിയമം അനുസരിച്ച് ഷെഡ്യൂള്‍ മൂന്നില്‍ ഉള്‍പ്പെടുന്ന ജീവിയാണ് കാട്ടുകുരങ്ങ്.ഇവയെ കൊല്ലുന്നത് മൂന്നുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ഈടാക്കാവുന്ന കുറ്റമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.കണ്ടെടുത്ത ജഡങ്ങള്‍ പാലോട്ടെ വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.
Leave a Reply