Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 11:16 pm

Menu

Published on May 6, 2014 at 4:35 pm

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു

15-years-old-girl-suicidelover-arrested

എടപ്പാൾ :പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം ജില്ലയിലെ എടപ്പാള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും പൊല്‍പ്പാക്കര തറക്കല്‍ പുത്തന്‍വീട്ടുവളപ്പില്‍ പരേതനായ രാമന്റെ മകളുമായ അമ്പിളിയാണ് (15) മരിച്ചത്. സംഭവത്തിൽ കാമുകനും ബസ്സ്‌ ഡ്രൈവറുമായ പ്രഭാതി (25)നെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങൾ പ്രണയത്തിലായിരുന്നെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.സംഭവ ദിവസം രണ്ടുപേരും തമ്മിൽ പിണങ്ങിയിരുന്നു.അന്ന് വൈകീട്ട് മൊബൈലില്‍ വന്ന സന്ദേശമനുസരിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രഭാത് അമ്പിളിയെ വീട്ടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.അപ്പോൾ തന്നെ മുറിയുടെ വാതിൽ ചവിട്ടി തുറന്ന് അമ്പിളിയെ താൻ ആശുപത്രിയിലെത്തിച്ചെന്ന് പ്രഭാത് പോലീസിനു നൽകിയ മൊഴിയിൽ പറഞ്ഞു.പെണ്‍കുട്ടി മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചയുടൻ യുവാവ് അവിടെ നിന്നും മുങ്ങി.പിന്നീട് ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.മൃതദേഹം ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ചൊവ്വാഴ്ച പോസ്റ്റ്‌മാർട്ടത്തിനയയ്ക്കും. മരണത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം വ്യക്തമല്ല.പോലീസ് അന്വേഷണം നടത്തി വരികയാണ്.തങ്കമണിയാണ് അമ്മ.അംബിക,അഭിലാഷ് എന്നിവർ സഹോദരങ്ങളാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News