Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഖാര്‍തോം: സുഡാനിൽ ഗോത്ര സംഘങ്ങളുമായുള്ള ഏറ്റുമുട്ടലിൽ 150 പേർ മരിച്ചു. സുഡാനിലെ അല്‍ദിബൈബ് മേഖലയിലാണ് ആക്രമണം നടന്നത്.എണ്ണപ്പാടത്തിനുസമീപമുള്ള തരിശ് പ്രദേശത്തിൻറെ ഉടമസ്ഥാവകാശത്തിനുവേണ്ടി മെസിരിയ ഗോത്രത്തിലെ അല്‍സിയൗദ്, അല്‍വാദ് ഒമ്രാന്‍ സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്.ഇതിനു മുമ്പ് ജൂണിൽ ഇവിടെയുണ്ടായ ആക്രമണങ്ങളില്‍ 46 പേര്‍ കൊല്ലപ്പെട്ടിരുന്നു. എണ്ണപ്പാടങ്ങള്‍ക്കുസമീപമുളള തരിശ് ഭൂമിക്കുവേണ്ടി ഗോത്രസംഘങ്ങള്‍ തമ്മിൽ ആക്രമണം നടത്തുന്നത് ഇവിടെ പതിവാണ്.
Leave a Reply