Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:05 am

Menu

Published on January 3, 2014 at 10:43 am

ബംഗാളില്‍ നവജാതശിശുക്കളുടെ മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്

16-babies-die-in-malda-hospital

മാള്‍ഡ (പശ്ചിമബംഗാള്‍) : മാള്‍ഡ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നവജാത ശിശുക്കളുടെ മരണം തുടര്‍ക്കഥയാകുന്നു.കഴിഞ്ഞ മൂന്നുദിവസത്തിനകം തന്നെ അവിടെ 16 നവജാതശിശുക്കലാണ് മരണപ്പെട്ടത്.ശ്വസനേന്ദ്രിയത്തിലെ പ്രശ്‌നങ്ങളും ഭാരക്കുറവും അണുബാധയുമാണ് മരണകാരണമെന്ന് ആസ്പത്രിവൃത്തങ്ങള്‍ പറയുന്നത്.75 കുട്ടികള്‍ ഇതിനോടകം തന്നെ അവിടെ ചികിത്സയിലുണ്ട്.മാള്‍ഡ ജില്ലയിലെ ചഞ്ചോള്‍, ഹബിബ്പുര്‍, പക്‌ന പ്രദേശങ്ങളില്‍നിന്നുള്ളവരാണ് കുട്ടികള്‍.അതിനിടെ ആസ്പത്രി അധികൃതര്‍ കുഞ്ഞിനെ മാറ്റിയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് ഡി.എന്‍.എ.ടെസ്റ്റിന് ഉത്തരവിട്ടിട്ടുണ്ട്.തങ്ങള്‍ക്ക് ആണ്‍കുട്ടിയാണ് ജനിച്ചതെന്ന് അറിയിച്ച അധികൃതര്‍ കൈമാറിയത് പെണ്‍കുഞ്ഞിനെയാണെന്നാണ് രക്ഷിതാക്കള്‍ രക്ഷിതാക്കള്‍ പോലീസില്‍ പരാതിനല്‍കിയത്.എന്നാല്‍, ഇവര്‍ക്ക് പിറന്നത് പെണ്‍കുഞ്ഞുതന്നെയാണെന്നാണ് അധികൃതര്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News