Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 8:12 am

Menu

Published on January 14, 2014 at 12:45 pm

ജില്ല,ധൂം 3,നടൻ തുടങ്ങിയ ചിത്രങ്ങൾ ഇന്റര്‍നെറ്റിലിട്ട പതിനാറുകാരന്‍ പിടിയില്‍

16-years-old-boy-arrested-for-aploading-movie-like-jilladhoom3-on-internet

കൊല്ലം:കഴിഞ്ഞയാഴ്ച പ്രദര്‍ശനത്തിനെത്തിയ ജില്ല ഉള്‍പ്പടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്തതിന് പതിനാറുകാരനെ ആന്റി പൈറസി സെല്‍ അറസ്റ്റുചെയ്തു.കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്.നേരത്തേ ദൃശ്യം നെറ്റിലിട്ടതിൻറെ പേരില്‍ കൊട്ടാരക്കരയില്‍ പിടിയിലായതും വിദ്യാര്‍ത്ഥിയായിരുന്നുകരുനാഗപ്പള്ളിയില്‍ പിടിയിലായ പതിനാറുകാരന്‍ ജില്ലയ്‌ക്കൊപ്പം ബോളിവുഡ് സൂപ്പര്‍ചിത്രം ധൂം 3യും നെറ്റില്‍ അപ് ലോഡ് ചെയ്തിരുന്നു.ടോറന്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ശേഷം സ്വന്തം വെബ്‌സൈറ്റിലാണ് ഇയാള്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.പുതിയ ചിത്രങ്ങള്‍ ടോറന്റ് സൈറ്റുകളിലും യുട്യൂബിലും വരാന്‍ തുടങ്ങിയതോടെ ആന്റി പൈറസി സെല്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല പുത്തന്‍ ചിത്രങ്ങളുടെ അണിയറക്കാരും ഇന്റര്‍നെറ്റ് പൈറസിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News