Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:07 am

Menu

Published on January 18, 2014 at 12:07 pm

മലബാര്‍ ഹില്ലിനു സമീപം തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചു

18-dead-in-stampede-ahead-of-muslim-leaders-funeral

മുംബൈ : മുംബൈയില്‍ മലബാര്‍ ഹില്ലിനു സമീപം തിക്കിലും തിരക്കിലും പരിക്കേറ്റ് 18 പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.30 ന് ദാവൂദി ബൊഹര്‍മ വിഭാഗത്തിന്റെ ആത്മീയ നേതാവായ ബര്‍ഹനുദ്ദീന്റെ മലബാര്‍ ഹില്ലിലെ സൈഫീ മഹല്‍ എന്ന വസതിയിലായിരുന്നു അപകടം. വെള്ളിയാഴ്ച അന്തരിച്ച ബോഹ്‌റ സമുദായത്തിന്റെ ആത്മീയ നേതാവ് സെയ്ദാന മുഹമ്മദ് ബുര്‍ഹാനുദ്ദീന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. സെദ്‌ന മുഹമ്മദ് ബര്‍ഹനുദ്ദീന്‍ (102) ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ശനിയാഴ്ച ദക്ഷിണ മുംബൈയിലെ ബെഹന്ദി ബസാറിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കാരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News