Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:17 pm

Menu

Published on June 26, 2013 at 10:04 am

ഉത്തര്‍ഖണ്ഡ്: രക്ഷാപ്രവര്‍ത്തനത്തിനിടെ കോപ്റ്റര്‍ തകര്‍ന്ന് 19 മരണം

19-dead-as-air-force-helicopter-crashes-during-uttarakhand-rescue-operations

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ 19 പേരുമായി പോയ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. 12 മൃതദേഹം കണ്ടെടുത്തതായി ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കേദാര്‍നാഥില്‍നിന്ന് മടങ്ങുകയായിരുന്ന റഷ്യന്‍ നിര്‍മിത എംഐ- 17 കോപ്റ്ററാണ് കോടമഞ്ഞില്‍പ്പെട്ട് തകര്‍ന്ന് തീപിടിച്ചത്. മലയിടുക്കില്‍ തകര്‍ന്നുവീണ കോപ്റ്ററില്‍ നിന്ന് ആരും രക്ഷപ്പെടാന്‍ ഇടയില്ല എന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി മടങ്ങിയ സൈനികര്‍ പറഞ്ഞത്.കണ്ടെടുത്ത അഞ്ചു മൃതദേഹങ്ങള്‍ വ്യോമസേനാംഗങ്ങളുടേതാണ്. അര്‍ധ സൈനികവിഭാഗങ്ങളായ ഐ.ടി.ബി.പിയുടെയും എന്‍.ഡി.ആര്‍.എഫിന്റെയും അംഗങ്ങളും കോപ്റ്ററിലുണ്ടായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. ഗോച്ചറില്‍നിന്നും പ്രളയബാധിതരെ രക്ഷപ്പെടുത്തി ഗുപ്തകാശിയിലെത്തിച്ച ശേഷം ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്ന കേദാര്‍നാഥിലേക്ക് തിരിച്ചതായിരുന്നു കോപ്റ്റര്‍. അവിടെനിന്നും മടങ്ങിവരവെ ഗൗരീകുണ്ഡിനു സമീപം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് ഔദ്യോഗികവിശദീകരണം. അതേസമയം, അപകടം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു.

ഉത്തരാഖണ്ഡില്‍ ചൊവ്വാഴ്ചയും പല മേഖലയിലും കനത്ത മഴ പെയ്തു. മഞ്ഞുമൂടിയ അന്തരീക്ഷത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ സൈനിക ഹെലികോപ്റ്ററുകള്‍ക്ക് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടാനായില്ല. മണ്ണിലും ചെളിയിലും ഇനിയും മൃതദേഹങ്ങളുണ്ടെന്ന് സേനാവൃത്തങ്ങള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയതിനാല്‍ പകര്‍ച്ചവ്യാധികള്‍ പകരാനും സാധ്യതയേറെ. മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കാന്‍ ചൊവ്വാഴ്ചയും കഴിഞ്ഞില്ല. സംസ്കാരത്തിനായി 150 ക്വിന്റല്‍ വിറക് ഗൗച്ചര്‍ വരെ എത്തിച്ചു. ഇവിടെ നിന്ന് ഹെലികോപ്റ്ററുകളില്‍ വിറക് എത്രയുംവേഗം കേദാര്‍നാഥില്‍ എത്തിക്കാനാണ് ശ്രമം. സംസ്കാരച്ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ പുരോഹിതരുടെ അഭിപ്രായം തേടിയിട്ടുണ്ട്. പൂജാരിമാരെ എത്തിക്കാനും ശ്രമമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News