Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 9:39 pm

Menu

Published on November 29, 2013 at 11:50 am

വനിതാ ക്രിക്കറ്റ്താരത്തെ അപമാനിക്കാന്‍ ശ്രമം

19-woman-cricketer-has-accused-the-joint-secretary

ഭോപ്പാൽ:മദ്ധ്യപ്രദേശില്‍ വനിതാ ക്രിക്കറ്റ്‌ താരത്തിനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അല്‍പേഷ് ഷായാണ് 19 കാരിയായ ക്രിക്കറ്റ് കളിക്കാരിയെ പീഡിപ്പിച്ചത്.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അസോസിയേഷൻ നാലംഗസമിതിയെ നിയോഗിച്ചു.ഷാ പെൺകുട്ടിയെ സ്വന്തം ക്യാബിനിൽവച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.സെപ്തംബര്‍ 23 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.മുറിയിലെത്തിയ കളിക്കാരി ഷായുടെ കാല് പിടിക്കാന്‍ വേണ്ടി കുനിഞ്ഞപ്പോഴാണ് ഇയാള്‍ താരത്തെ കയറിപ്പിടിച്ചത്. എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയോട്,ക്രിക്കറ്റിലെ നിന്റെ കരിയര്‍ നശിപ്പിച്ചുകളയും എന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കരഞ്ഞുകൊണ്ട് മുറിയില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടി പിന്നീട് കളിക്കാന്‍ പോലും കൂട്ടാക്കിയിട്ടില്ല എന്നും കളിക്കാരിയുടെ അച്ഛന്‍ പറഞ്ഞു.മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ എം കെ ഭാര്‍ഗവയെ മകളോടൊപ്പം പോയി കണ്ട് പരാതി നല്‍കിയിരുന്നു.ഇദ്ദേഹം ഒരുക്കിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ വെച്ച് ഷാ പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.എന്നാല്‍ മാപ്പ് പറഞ്ഞാല്‍ മാത്രം പോര,ഷായെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി നിയമപരമായി ശിക്ഷിക്കണം എന്നാണ് വനിതാതാരം ആവശ്യപ്പെടുന്നത്.തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പരാതിയെന്നാണ് ഷാ സംഭവത്തെക്കുറിച്ച് വിശദീകരിച്ചത് തുടക്കത്തിൽ സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായപ്പോഴാണ് ക്രിക്കറ്റ് അസോസിയേഷൻ അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചത്.പ്രസിഡന്റ് ഡോ.ഭാർഗവയ്ക്കു പുറമെ ബി.സി.സി.ഐ മുൻ സെക്രട്ടറി സഞ്ജയ് ജഗദലെയും സംഘത്തിലുണ്ട്.അന്വേഷണ സംഘം ഷായുടെ മൊഴിയെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News