Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്:കാമുകനുമായി വഴക്കിട്ട ഇന്ത്യൻ പെണ്‍കുട്ടി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഷാര്‍ജ അല്‍ റോളയിലെ അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്നാണ് പത്തൊൻപതുകാരിയായ പെണ്‍കുട്ടി താഴേക്ക് ചാടിയത്. ഇതേ കെട്ടിടത്തിൻറെ ആറാം നിലയിലാണ് കാമുകൻ താമസിക്കുന്നത്. കാമുകനുമായി പണത്തെ ചൊല്ലി വഴക്കിട്ടാണ് പെണ്‍കുട്ടി കെട്ടിടത്തിൻറെ മുകളിൽ നിന്നും ചാടിയത്.ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ ഷാര്‍ജ അല്‍ ഖ്വസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Leave a Reply