Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാങ്കോക്ക് : തായ്‌ലാന്‍ഡില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കുനേരെ അജ്ഞാതര്‍ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്‌ച്ച പുലർച്ചെയാണ് പ്രക്ഷോഭകാരികൾ വെടിവെപ്പ് നടത്തിയത്. ബാങ്കോക്ക് നഗരത്തിലെ ഡെമോക്രസി സ്മാരത്തില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ച ക്യാമ്പിലാണ് ആക്രമണമുണ്ടായത്. ക്യാമ്പിൽ ഉറങ്ങിക്കിടന്നവരായിരിക്കാം മരിച്ചതെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ നവംബര്‍ മുതല്‍ ഭരണകൂടത്തിനെതിരെ തായ്‌ലാന്‍ഡില്‍ പ്രതിഷേധം ശക്തമാണ്.പോലീസും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇപ്പോൾ തന്നെ 27 പേർ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Leave a Reply