Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 10:35 pm

Menu

Published on September 19, 2016 at 7:57 am

കുറ്റ്യാടിയിലെ മലവെള്ളപ്പാച്ചിലിൽ രണ്ട് മരണം;നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

2-dead-in-flash-flood-in-keralas-kozhikode-district

കോഴിക്കോട്: കുറ്റ്യാടി കടന്തറപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.നാല് പേരെ കാണാതായി. ഇന്നലെ വൈകുന്നേരം നാലിനും അഞ്ചിനും ഇടയില്‍ കുറ്റ്യാടി കടന്ത്ര പുഴയിലെ ചെക്ഡാമില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥികള്‍ അടക്കമുളള യുവാക്കളുടെ സംഘം. ഒമ്പത് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കുറ്റ്യാടിപ്പുഴയുടെ പോഷകനദിയായ കടന്ത്രപ്പുഴയും ഇല്യാനിപ്പുഴയും ചേരുന്നഭാഗത്തെ പൃക്കന്തോട് ചെക്ഡാമില്‍ യുവാക്കള്‍ കുളിക്കവെയാണ് ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടാകുന്നത്. ഇവര്‍ കുളിക്കാനിറങ്ങുമ്പോള്‍ പുഴയില്‍ കുറഞ്ഞ വെള്ളമെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ശക്തമായ മഴയെ തുടര്‍ന്നാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായതെന്നാണ് വിവരങ്ങള്‍. ശക്തമായ ഒഴുക്കില്‍പ്പെട്ട് താഴേക്ക് ഒലിച്ചുപോയവരില്‍ മരച്ചില്ലകളിലും മറ്റും പിടികിട്ടിയ മൂന്നുപേരാണ് രക്ഷപ്പെട്ടത്.

കുട്ടിക്കുന്നുമ്മല്‍ വിപിന്‍ദാസ് (21), പാറയുള്ള പറന്പത്ത് വിഷ്ണു (20), പാറക്കല്‍ രജീഷ് (22), കറ്റോടി അശ്വന്ത് (21), പാറയുള്ള പറന്പത്ത് അക്ഷയ് രാജ് (22), കക്കുഴി പറന്പത്ത് ഷൈന്‍ ശശി (22) എന്നിവരെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ട മൂന്നു പേർ രക്ഷപ്പെട്ടു.കാണാതായ നാലു പേർക്ക് വേണ്ടി ദുരന്തനിവാരണസേനയും പേരാമ്പ്ര, കുറ്റ്യാടി ഫയര്‍ഫോഴ്സ്, പൊലീസ്, നാട്ടുകാര്‍ സംയുക്തമായി തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. തിരച്ചിലിനായി പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ ഷട്ടർ തുറക്കും. അടിയന്തര ഘട്ടത്തിൽ സേവനത്തിനായി വിദഗ്ധ മെഡിക്കൽ സംഘത്തെ രാവിലെ ദുരന്ത സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News