Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാസർകോട് : മംഗലാപുരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാക്കളുടെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയില്‍ കാസര്‍കോട്ട് കണ്ടെത്തി.കള്ളക്കടത്തുകാരായ കോഴിക്കോട് കുറ്റിച്ചിറ തൃക്കോവില്‍പള്ളിയില്‍ ഫാഹിം(25) ,തലശ്ശേരി സെയ്താര്‍ പള്ളി സ്വദേശി നഫീര്‍(24) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.കള്ളക്കടത്തുസ്വര്‍ണം മറിച്ചുവില്‍ക്കാന്‍ സഹായിച്ച കൂട്ടുകാര്‍തന്നെയാണ് രണ്ടു പേരെയും കൊന്നു കുഴിച്ചു മൂടിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കാസര്‍കോട് വിദ്യാനഗറിലെ മുഹമ്മദ് ഇര്‍ഷാദ്(24), ചെര്‍ക്കളയിലെ മുഹമ്മദ് മുനവര്‍ സനാഫ്(25), മുഹമ്മദ് സഫ്വാന്‍(23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലായ് ഒന്നിന് മംഗലാപുരം അത്താവറിലെ വാടകവീട്ടില്‍വെച്ച് രണ്ടു പേരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കാസര്‍കോട്ടേക്കു കടത്തി. പിന്നീട് പ്രതികൾ വാങ്ങിയ കുണ്ടംകുഴിയില്‍ റബ്ബര്‍ തോട്ടത്തിനോടു ചേര്‍ന്നുള്ള ചെങ്കുത്തായുള്ള പത്തു സെൻറിൽ കുഴിച്ച വളക്കുഴിയിലാണ് മൃതദേഹങ്ങള്‍ ഒളിപ്പിച്ചിരുന്നത്. നാലടി ആഴമുള്ള കുഴിയില്‍ മൃതദേഹങ്ങള്‍ക്കു മേല്‍ ചെങ്കല്ലുകള്‍ പാകിയാണ് മണ്ണിട്ട് മൂടിയത്. തീവ്രവാദികളെന്ന സംശയത്തില്‍ പോലീസ് പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ പരിശോധനയ്ക്കെത്തിയപ്പോൾ ചോരക്കറ തുടച്ചുനീക്കുന്ന ഇര്‍ഷാദിനെയും സനാഫിനെയും സഫ്വാനെയുമാണു കണ്ടത്. ഇതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്ത് വന്നത്.
സ്വര്‍ണക്കടത്തുകാരായിരുന്ന കൊല്ലപ്പെട്ട നഫീറിനും , ഫാഹിമിനും ഗള്‍ഫില്‍നിന്ന് നല്‍കിയ സ്വര്‍ണം നാട്ടില്‍ അവര്‍ പറയുന്നിടത്തെത്തിക്കുന്നതായിരുന്നു ജോലി.എന്നാൽ കഴിഞ്ഞ നവംബറിൽ നാട്ടിലെത്തിച്ച മൂന്നര കിലോ സ്വർണ്ണം കൊലക്കേസിലെ പ്രതികളായവരുടെ സഹായത്തോടെ ഇവർ വിൽക്കാൻ ശ്രമിച്ചു.എന്നാൽ സ്വര്‍ണം നല്‍കിയവരും അതു കിട്ടേണ്ടവരുമായ ആളുകൾ ഈ വിവരമറിഞ്ഞു.അവര്‍ നഫീറിനും ഫാഹിമിനുമായി കുടുക്കാനുള്ള വലവീശി.ഇതോടെ നഫീറും ഷാഹിമും കള്ളക്കടത്തുസംഘത്തിൻറെ പിടിയിലായാല്‍ തങ്ങളും കുടുങ്ങുമെന്നുറപ്പായതോടെ ഇരുവരെയും കൊന്ന് തെളിവു നശിപ്പിക്കാന്‍ പ്രതികള്‍ പദ്ധതിയിടുകയായിരുന്നു.
Leave a Reply