Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആറ്റിങ്ങല്‍: :ദേശീയപാതയില്‍ സ്വകാര്യ ബസും സ്കോര്‍പിയോ കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കുണ്ട്.കായംകുളത്ത് നിന്നും തിരുവല്ലത്തേക്ക് പോവുകയായിരുന്ന സ്കോര്‍പിയോ എതിര്‍ദിശയില്‍നിന്നു വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ബസ് ആലംകോട് ജംഗ്ഷനില്‍ നിര്‍ത്തി ആളെടുത്ത ശേഷം മുന്നോട്ടെടുത്ത ഉടനെയാണ് അപകടമുണ്ടായത്. കാറിനുള്ളില്‍ കുടുങ്ങിയവരെ വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. രണ്ടുപേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റവരെ ഉടന്‍തന്നെ വിവിധ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Leave a Reply