Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദമാം: ദമാമില്‍ നിന്ന് ഉംറക്ക് പുറപ്പെട്ട ബസ് അപകടത്തില്‍ പെട്ട് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. മലയാളികളായ മലപ്പുറം കോഡൂര്‍ സ്വദേശി കുഞ്ഞന്‍ സൈദലവി, പട്ടാമ്പി സ്വദേശി കബിര്‍ സഖാഫി, ബസ് ഡ്രൈവര്‍ മംഗലാപുരം സ്വദേശി എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ദമാമില്‍ നിന്നും മഗ്‌രിബ് നിസ്‌കാരത്തോടെ പുറപ്പെട്ട ബസ് റിയാദ് റോഡില്‍ ഏകദേശം 150 കിലോമീറ്റര്‍ കഴിഞ്ഞാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിന്‍െറ പിന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.സിവില്‍ ഡിഫന്‍സും റെഡ്ക്രസന്‍റും സ്ഥലത്തത്തെി ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
Leave a Reply