Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 5:22 am

Menu

Published on March 29, 2019 at 1:28 pm

ജമ്മുകശ്മീരില്‍ 2 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു..

2-terrorists-killed-4-jawans-injured-in-ongoing-budgam-encounter

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബുദ്ഗാമില്‍ രണ്ട് ഭികരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഏറ്റുമുട്ടലിനിടെ നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുറ്റ്‌സു ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് രണ്ട് ഭീകരര്‍ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചവര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഷോപിയാനില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനയില്‍ പെട്ടവരായിരുന്നു കൊല്ലപ്പെട്ട ഭീകരര്‍. മാത്രമല്ല അനന്ത്നാഗില്‍ നിന്ന് ഒരു ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News