Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2026 10:10 pm

Menu

Published on October 3, 2013 at 10:00 am

രണ്ടുവയസുകാരൻറെ പ്രസവം ; അന്തംവിട്ട് ശാസ്‌ത്ര ലോകം

2-year-old-child-delivered-a-baby

ബെയ്ജിങ് : ജനിച്ചുവീണ് രണ്ടു വര്‍ഷം കഴിയുംമുമ്പേ ഒരുവന്‍ മറ്റൊരു കുഞ്ഞിന് ജന്മമേകി. ചൈനയിലെ ഹുവാക്‌സിക്കടുത്താണ് ലോകത്തെയാകെ നടുക്കിയ പ്രസവം. രണ്ടുവയസുള്ള സിയോ ഫെങ്ങിന്റെ വയറ്റില്‍ ജന്മനാ കുടിയേറിയിരുന്ന ഭ്രൂണത്തെ ഡോക്ടര്‍മാര്‍ പുറത്തെടുക്കുകയായിരുന്നു. അമ്മയുടെ ഗര്‍ഭത്തിലിരിക്കെ സിയോ ഫെങ്ങിനോടൊപ്പമുണ്ടായിരുന്ന ഇരട്ടക്കുഞ്ഞ് സിയോ ഫെങ്ങിന്റെ വയറിനുള്ളിലാകുകയായിരുന്നു. വലിയ വയറോടെ ജനിച്ച സിയോ നാട്ടുകാരിലും ആശുപത്രി അധികൃതരിലും അത്ഭുതമുളവാക്കിയിരുന്നു. എന്നാല്‍ ആരുമത് ഇങ്ങനെയൊരു കണ്ണിലൂടെ നോക്കിയിരുന്നില്ല. കുഞ്ഞിന്റെ വയര്‍ അല്‍പാല്‍പം വീര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഡോക്ടര്‍മാര്‍ നടത്തിയ അന്വേഷണത്തിലാണ് ശാസ്ത്ര ലോകത്തിന് അമ്പരപ്പുണ്ടാക്കിയ കണ്ടുപിടിത്തം പുറത്തായത്. അകത്തുള്ള ഭ്രൂണത്തിന്റെ വളര്‍ച്ച സിയോയുടെ ജീവനെ ബാധിക്കുമെന്ന് കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. 20 സെന്റി മീറ്റര്‍ വളര്‍ച്ചയുമുണ്ടായിരുന്നു. പൂര്‍ണവളര്‍ച്ചയെത്തിയ നട്ടെല്ലും വിരലുകളുമൊക്കെ ഭ്രൂണത്തിനുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News