Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2025 11:04 am

Menu

Published on October 11, 2013 at 11:43 am

സാഹിത്യനോബല്‍ പുരസ്‌കാരം ആലീസ് മണ്‍റോയ്ക്ക്

2013-literature-nobel-prize-awarded-to-canadian-author-alice-munro

സ്റ്റോക്ക്‌ഹോം: 2013ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആലീസ് മണ്‍റോ സ്വന്തമാക്കി.മനുഷ്യദൗര്‍ബല്യങ്ങളുടെ കുറിപ്പുകള്‍ തൻറെ ചെറുകഥകളിലൂടെ ആവിഷ്‌കരിച്ച 82 കാരിയായ ആലിസ്‌ നൊബേല്‍ സമ്മാനത്തിന്‌ അര്‍ഹയാകുന്ന പതിമൂന്നാമത്തെവനിതയാണ്‌. ആലിസിൻറെ കഥപറച്ചില്‍ അസാധാരണമായ തെളിമയും യഥാതഥമായ മനോവിചാരങ്ങളും പുലര്‍ത്തുന്നവയാണെന്ന്‌ നൊബേല്‍ പുരസ്‌കാരസമിതി വിലയിരുത്തി. കാനഡയിലെ ചെറിയ നഗരങ്ങളുടെ പശ്‌ചാത്തലത്തില്‍ കഥകള്‍ പറയുന്ന ആലിസ്‌ എഴുത്തിലൂടെ വ്യക്‌തിബന്ധങ്ങളിലെ സംഘര്‍ഷങ്ങളും ധാര്‍മിക സമസ്യകളും കോറിയിട്ടു.
സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിലാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. സാഹിത്യ നോബല്‍ നേടുന്ന പതിമൂന്നാമത്തെ വനിതയാണ് ഈ എണ്‍പത്തിരണ്ടുകാരിയായ മണ്‍റോ ലോകത്തിലെ എറ്റവും മികച്ച ചെറുകഥാകൃത്തുക്കളിലൊരാളാണ് മണ്‍റോ. മനുഷ്യ ജീവിതത്തെ വ്യക്തമായി പ്രതിപാദിക്കുന്ന കഥകളാണ് ആലീസ് മണ്‍റോയുടേതെന്ന് നോബല്‍ പുരസ്‌കാര സമിതി വിലയിരുത്തി. സാഹിത്യ നോബല്‍ സമ്മാനം ആലീസ് മണ്‍റോയ്ക്ക് 1968ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. ആ വര്‍ഷത്തെ കനേഡിയന്‍ സര്‍ക്കാറിൻറെ പുരസ്‌കാരവും ഈ പുസ്തകം നേടി. പിന്നീട് ഇതിന് പിന്നാലെ പതിമൂന്ന് കഥാ സമാഹാരങ്ങള്‍ പുറത്തു വന്നു. ദി പ്രോഗ്രസ് ഓഫ് ലവ്, ഹു ഡു യു തിങ്ക് യു ആര്‍, ലൈവ്‌സ് ഓഫ് ഗേള്‍സ് ആന്റ് വുമണ്‍, ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍, ഓപ്പണ്‍ സീക്രട്ട് എന്നിവയാണ് പ്രധാന കൃതികള്‍. 2009ല്‍ മണ്‍റോയുടെ ചെറുകഥയെ ആസ്പദമാക്കി ടോറന്റോ എന്ന ചിത്രം ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു
പരമോന്നത സാഹിത്യ പുരസ്‌കാരം സ്വീകരിക്കുന്ന ആദ്യ കാനഡക്കാരിയുമാണ്‌ ആലിസ്‌. 1976ല്‍ നൊബേല്‍ ജേതാവായ സോള്‍ ബെല്ലേ കാനഡയിലെ ക്യൂബെക്കിലാണ്‌ ജനിച്ചതെങ്കിലും അമേരിക്കന്‍ എഴുത്തുകാരനായാണ്‌ കണക്കാക്കപ്പെടുന്നത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News