Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
2014 ഭൂമിയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നുവെന്ന് നാസ.880 മുതലുള്ള താപനിലയുടെ കണക്കുകള്‍ എടുത്തു പരിശോധിച്ച ശേഷമാണ് കഴിഞ്ഞു പോയ വർഷം ഭൂമിയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നുവെന്ന നാസയുടെ കണ്ടെത്തിയത്.ഭൂമിയിലാകെയും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയുണ്ടായ അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ ക്രമാതീതമായി വര്‍ധിച്ചതായും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വര്‍ധിച്ചത് 2014ല്‍ ഭൂമിയെയും സമുദ്രത്തെയും ഒരുപോലെ ചൂടുപിടിപ്പിച്ചു എന്നുമാണ് നാസയുടെ റിപ്പോര്‍ട്ട് പറയുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭൂമിയില്‍ പ്രളയമടക്കമുള്ള ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുമെന്നും നാസ മുന്നറിയിപ്പ് നല്‍കി.ഭൂമിയിലെ ശരാശരി താപനിലയേക്കാള്‍ 1.4 ഫാരന്‍ഹീറ്റ് അധികം ചൂടാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്.1ഏറ്റവും ചൂട് കൂടിയ പത്ത് വര്‍ഷങ്ങളുടെ കണക്കില്‍ 1997 മുതല്‍ ഇങ്ങോട്ടുള്ള വര്‍ഷങ്ങളാണ് ഉള്ളത്. 2010ലെ ചൂടിനെ മറികടന്നാണ് ഇപ്പോള്‍ ഏറ്റവും ശക്തമായ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്.റഷ്യ, തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് 2014ല്‍ മുന്‍പ് അനുഭവപ്പെട്ടതിലും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. 1998ല്‍ എല്‍ നീനോ ഉണ്ടായപ്പോഴായിരുന്നു ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ ചൂട് അനുഭവപ്പെട്ടത്. അശാസ്ത്രീയമായ വികസന പ്രക്രിയകളിലൂടെ അന്തരീക്ഷത്തെയും ഭൂമിയെയും ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം പലപ്പോഴും കാലാവസ്ഥ വ്യതിയാനത്തിനും ഉയര്‍ന്ന താപനിലയ്ക്കും കൂട്ടുപിടിക്കുന്നത് എല്‍ നീനോയെയാണ്. 1998 മുതല്‍ ഇങ്ങോട്ടുള്ള നാലോ അഞ്ചോ വര്‍ഷങ്ങളെടുത്താല്‍ പടിപടിയായി ചൂട് കൂടുകയായിരുന്നെന്ന് കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെ 1998ല്‍ ആഗോള താപനം അവസാനിച്ചു എന്ന വാദഗതിക്ക് പ്രസക്തിയുമില്ല. സമുദ്രോപരിതലത്തിലും അസാമാന്യമായ ചൂടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്റാര്‍ട്ടിക്കയില്‍ ഒഴികെ എല്ലായിടത്തും ഇതേ അനുഭവമായിരുന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കടലില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് ചൂടിനെ പരിവര്‍ത്തനം ചെയ്യുന്ന എല്‍ നീനോ പ്രതിഭാസം 2014ല്‍ ഉണ്ടായിട്ടില്ല എന്ന് ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഭൂമിയില്‍ ചൂട് കൂടി എന്നത് അപകടസൂചനയാണെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ആസങ്കയുണര്‍ത്തുന്നതാണ് നാസയുടെ കണ്ടെത്തല്‍. കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഈ വര്‍ഷം പാരീസില്‍ 200 ലോകരാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ ഇക്കാര്യം ഗൗരവമേറിയ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.മുന്‍പ് ജാപ്പനീസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലും 2014ലാണ് ഏറ്റവും ചൂട്കൂടിയ വര്‍ഷമെന്ന് കണ്ടെത്തിയിരുന്നു.
Leave a Reply